തെങ്കര:കോവിഡ് പോസിറ്റീവായ വ്യക്തി സന്ദര്‍ശിച്ചതിനെ തുടര്‍ ന്ന് അടച്ചിട്ട തെങ്കര പ്രാഥമിക ആരോഗ്യ കേന്ദ്രം,പഞ്ചായത്ത് ക്യാ ന്റീന്‍ എന്നിവ മണ്ണാര്‍ക്കാട് മണ്ഡലം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് കോവിഡ് സ്‌പെഷ്യല്‍ റെസ്‌ക്യു ടീമിന്റെ നേതൃത്വത്തില്‍ അണു വിമുക്തമാക്കി.

ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം അനുസരിച്ചാണ് അണുവിമു ക്തമാക്കിയത്.നിയോജക മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി, നിയോജക മണ്ഡലം വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ സക്കീര്‍ മുല്ലക്കല്‍ ,തെങ്കര പഞ്ചായത്ത് വൈറ്റ് ഗാര്‍ഡ് അംഗങ്ങളായ സാദിക്ക് ആനമൂളി,ഹാരിസ് തെങ്കര എന്നിവര്‍ നേതൃത്വം നല്‍കി.കോവിഡ് പോസിറ്റീവായ വ്യക്തിയുടെ സന്ദര്‍ശനത്തേ തുടര്‍ന്ന് തെങ്കര പ്രാഥമിക ആരോഗ്യ കേന്ദ്രം രണ്ട് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!