മണ്ണാര്‍ക്കാട്:ഗാന്ധിദര്‍ശന്‍ യുവജനസമിതി മണ്ണാര്‍ക്കാട് നിയോജ കമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വാരിയന്‍കുന്നത്ത് സീറപ്പാട്ടിന്റെ അണിയറ പ്രവര്‍ത്തകരായ രചയിതാവ് നസ്രുദീന്‍ മണ്ണാര്‍ക്കാടിനേയും അഷ്‌കര്‍ അലിയെയും സാഹിത്യകാരന്‍ കെപിഎസ് പയ്യനടം മൊമെന്റോ നല്‍കി അനുമോദിച്ചു. ഗാന്ധി ദര്‍ശന്‍ യുവജന സമിതി നിയോജക മണ്ഡലം പ്രസിഡന്റ് ആഷിക്ക് വറോടന്‍ അദ്ധ്യക്ഷനായി.മുന്‍ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നൗഫല്‍ തങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജന്‍ ആമ്പാടത്ത്, റിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അമീര്‍ സുഹൈല്‍,ഷാഹിദ്, ഷമീം, അനസ്, സഫ്വാന്‍ തുടങ്ങിയവര്‍ സംബഡിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!