കാരാകുര്‍ശ്ശി:കോങ്ങാട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സ യിലായിരുന്ന യുവാവും മരിച്ചു.ഇതോടെ അപകടത്തില്‍ മരിച്ചവ രുടെ എണ്ണം മൂന്നായി.കാരാകുര്‍ശ്ശി കാവിന്‍പടി തിയ്യത്താളന്‍ വീട്ടില്‍ അലീമയുടെ മകന്‍ തന്‍സീര്‍ (22) ആണ് മരിച്ചത്.ജൂലായ് 26ന് രാത്രി 9.30നാണ് കോങ്ങാട് ടിപ്പു സുല്‍ത്താന്‍ റോഡ് വെണ്ണി യേടത്ത്കുന്ന് കനാല്‍ പാലത്തിന് സമീപം കാര്‍ മരത്തിലിടിച്ച് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അപകടമുണ്ടായത്.കാര്‍കുര്‍ശ്ശി പുല്ലു വായക്കുണ്ട്,മുറവഞ്ചേരി സുലൈമാന്റെ മകന്‍ സുഹൈബ്, പുല്ലുവായക്കുണ്ട് പാണക്കാടന്‍ വീട്ടില്‍ അബ്ദുല്‍ അസീസിന്റെ മകന്‍ അനസ് എന്നിവര്‍ മരിച്ചിരുന്നു.പരിക്കേറ്റ തന്‍സീര്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.