യുഎഇ:യുഎഇയിലെ മണ്ണാര്‍ക്കാട്ടുകാരായ പ്രവാസികളുടെ കൂട്ടാ യ്മയായ മീറ്റിന്റെ കലാവേദി സംഘടിപ്പിക്കുന്ന പെരുന്നാള്‍ നിലാവ് ഓണ്‍ലൈന്‍ (സൂം ആപ്പ്) കലാസന്ധ്യ ഒന്നാം പെരുന്നാളിന് രാത്രി എട്ട് മണിക്ക് നടക്കുമെന്ന് മീറ്റ് ഭാരവാഹികള്‍ അറിയിച്ചു.സിനിമാ ഗാനം,മാപ്പിള പാട്ട്,നാടന്‍പാട്ട്,കവിതകള്‍,മിമിക്രി,പ്രത്യേക കഴിവുകള്‍ എന്നീ ഇനങ്ങള്‍ അവതരിപ്പിക്കാനാണ് അവസരം. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 9710554222649, 9710502673422, 9710529047801 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.മീറ്റ് കൂട്ടായ്മ അംഗങ്ങളുടെ കലാവാസനകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഭാവിയിലെ കലാകാരന്‍മാരെ വാര്‍ത്തെടുക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.