മണ്ണാര്‍ക്കാട് :ദേശീയ പാതയില്‍ നൊട്ടന്‍മലയില്‍ കഴിഞ്ഞ ദിവ സം ചെയ്ത മഴക്ക് ശേഷം മണ്ണിടിച്ചില്‍ രൂക്ഷമായതോടെ നാല് കുടും ബങ്ങളുടെ ജീവിതം ഭീതിയുടെ നിഴലിലായി.ദേശീയപാത നൊട്ടന്‍ മല ആദ്യ വളവിലാണ് മണ്ണിടിഞ്ഞത്. ദേശീയ പാതയില്‍ നിന്ന് ഇരു പത് അടി താഴ്ച്ചയിലാണ് വീടുകളുള്ളത്. താഴ്ഭാഗത്തെ പാര്‍ശ്വ ഭിത്തി കെട്ടിയത് ഇളകിയത് കാരണം മണ്ണിടിഞ്ഞ് കൊണ്ടിരിക്കു കയാണ്. റോഡിലൂടെ ഗ്യാസ് ടാങ്കര്‍ ഉള്‍പ്പെടെയുള്ള വലിയ വാഹന ങ്ങള്‍ പോകുമ്പോള്‍ വന്‍ തോതില്‍ മണ്ണിടിഞ്ഞ് വീഴുന്നുണ്ട്. കിണ റും മണ്ണിടിഞ്ഞ് തകര്‍ന്നു. വല്ലത്ത് ആമിന, വല്ലത്ത് പത്തുമ്മ , വല്ലത്ത് ഷരീഫ്, വല്ലത്ത് ബുഷറ തുടങ്ങിയവരുടെ വീടുകള്‍ക്കാണു ഭീഷണി. ഇത്രയും ഉയരത്തില്‍ സുരക്ഷണഭിത്തി നിര്‍മ്മിക്കാനുള്ള കഴിവ് തങ്ങള്‍ക്കില്ലെന്നും രാത്രി ഭീതി മൂലം ഉറങ്ങാന്‍ കഴിയുന്നില്ല ന്ന് വീട്ടുകാര്‍ പറഞ്ഞു. മണ്ണിടിച്ചിലിനെക്കുറിച്ച് ദേശീയ പാത അധി കൃതര്‍ക്കും മണ്ണാര്‍ക്കാട് തഹസീല്‍ദാര്‍ക്കും പരാതി നല്കിയിട്ടുണ്ടെ ന്നും പഞ്ചായത്തംഗം വി.കെ ഷംസുദീന്‍ പറഞ്ഞു