മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട്ട് കോവിഡ് സമൂഹ വ്യാപനത്തിന്റെ ലക്ഷ ണമുള്ളതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.ഇതിന്റെ ഭാഗമായി നാളെ വ്യാപകമായി സ്രവ പരിശോധന നടത്തും. മത്സ്യ മാര്‍ക്കറ്റ്, പച്ചക്കറി മാര്‍ക്ക്റ്റ് എന്നിവിടങ്ങളിലുള്ളവരുടെ സ്രവമാണ് പരിശോധിക്കുക.രാവിലെ ഒന്‍പത് മുതല്‍ മണ്ണാര്‍ക്കാട് ജിഎം യുപി സ്‌കൂളിലാണ ്പരിശോധന നടക്കുക.മത്സ്യ മാര്‍ക്കറ്റ്, പച്ചക്കറി മാര്‍ ക്കറ്റ് എന്നിവിടങ്ങളിലുള്ളവരെയും ഇവിടങ്ങളില്‍ ജോലിയെടുക്കു ന്ന ചുമട്ടു തൊഴിലാളികള്‍ എന്നിരെയും ക്യാംപിലെത്തിച്ച് സ്രവം എടുക്കും. ആരോഗ്യ വകുപ്പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 100 പേരെയാണ് പരിശോധനക്ക് വിധേയരാക്കുക.ഇതിന് ശേഷം സമൂഹവുമായി ഇടപഴകുന്ന ഓരോ വിഭാഗത്തിലുള്ള ആളുകളേയും പരിശോധിക്കു മെന്ന് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ പമീലി അറി യിച്ചു.ഈ പരിശോധനയുടെ ഫലത്തെ ആശ്രയിച്ചാവും മണ്ണാര്‍ ക്കാട്ടെ സമൂഹ വ്യാപന തോത് നിര്‍ണയിക്കുക.

മത്സ്യമാര്‍ക്കറ്റുമായി ബന്ധപ്പെട്ട് പട്ടാമ്പി കൊപ്പം ചാലിശ്ശേരി ഭാഗ ങ്ങളില്‍ നിരവധി പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചി രുന്നു. സമൂഹ വ്യാപനത്തിന്റെ സാധ്യതയുളവാക്കിയുള്ള ഒരു കേസ് മണ്ണാര്‍ക്കാടും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കൂടിയാണ് ആരോഗ്യവകുപ്പിന്റെ നടപടി. മാര്‍ച്ച് എട്ടു മുതലുള്ള കണക്കനു സരിച്ച് 4579 പേരുടെ സ്രവം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ നിന്ന് പരിശോധനയ്ക്ക് അയച്ചതില്‍ 154 പേര്‍ക്ക് പോസിറ്റീവായി. കോവിഡ് പോസിറ്റാവുന്നവര്‍ക്കുള്ള ഫസ്റ്റ് ലെവല്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ഒരുക്കി തുടങ്ങി.മണ്ണാര്‍ക്കാട് നഗരസഭയുടെ കീഴില്‍ മണ്ണാര്‍ക്കാട് നജാത്ത് കോളേജ്, എംഇഎസ് കോളജ്, കുമരംപുത്തൂര്‍ പഞ്ചായത്തില്‍ ജാസ് ഓഡിറ്റോറിയം തെങ്കര പഞ്ചായത്തില്‍ രാജാ സ് സ്‌കൂള്‍, തെങ്കര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങ ളിലാണ് ഫസ്റ്റ് ലെവല്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ഒരുക്കിയിട്ടുള്ളത്. ഇവിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധിച്ചു.

അതേ സമയം സമൂഹ വ്യാപനത്തിന്റെ ലക്ഷണങ്ങളുള്ള സാഹ ചര്യത്തില്‍ കോവിഡ് മുന്‍കരുതലുകളില്‍ വിട്ട് വീഴ്ച പാടില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.മൂക്കും വായും മറയ്ക്കുന്ന രീതിയില്‍ തന്നെ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈ കഴുകുക തുടങ്ങിയ കോവിഡ് മുന്‍കരുതല്‍ നടപടികള്‍ കൃത്യ മായി പാലിക്കണമെന്നും മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.പമീലി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!