മണ്ണാര്‍ക്കാട്:65 വയസ്സിനു മുകളില്‍ തെഴിലുറപ്പ് പദ്ധതി വഴിയുള്ള തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക ബത്ത അനുവദിക്കണമെന്ന് മണ്ണാര്‍ക്കാട് ബ്ലോക്ക് അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.തൊഴിലുറപ്പ് പദ്ധതിയില്‍നിന്ന് മാറ്റി നിര്‍ത്തപ്പെട്ട 65 വയസ്സിനു മുകളിലുള്ളവരുടെ കുടുംബങ്ങള്‍ വളരെ സാമ്പത്തിക പ്രയാസത്തിലാണ്. പദ്ധതിയില്‍ ഉള്‍പ്പെടുത്താത്ത സംസ്ഥാനത്തെ ആയിരക്കണക്കിന് കുടുംബങ്ങള്‍ ആണ് ദുരിതമനുഭവിക്കുന്നത്. കോവിഡ് കാലത്തെ തൊഴില്‍ നഷ്ടവും സാമ്പത്തിക ആഘാതവും ലഘൂകരിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വ ത്തില്‍ സംസ്ഥാനത്ത് 1.32 കോടി തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ച് ഏറെ കുടുംബങ്ങളുടെയും സാമ്പത്തിക ക്ലേശം പരിഹരിച്ചെങ്കിലും മാറ്റി നിര്‍ത്തപ്പെട്ടവരുടെ കഷ്ടതക്ക് പരിഹാരമായില്ലെന്ന് അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.തൊഴിലുറപ്പ് പദ്ധതിയെ ഉല്പാദന മേഖലയുമായി ബന്ധിപ്പിച്ച് കൂടുതല്‍ ഫലപ്രദമാക്കുന്നതി നുള്ള ശ്രമങ്ങളും ഇക്കാലയളവില്‍ നടന്നെങ്കിലും പ്രായം കഴിഞ്ഞെ ന്ന പേരില്‍ ആരോഗ്യമുള്ളവരെ സര്‍ക്കാര്‍ തഴഞ്ഞെുന്നും സംഘട ന ആരോപിച്ചു. കോവിഡ് സാഹചര്യത്തില്‍ ദരിദ്രവിഭാഗങ്ങളുടെ വരുമാന മാര്‍ഗം ഇല്ലാതായ സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യം സംഘടനാ പ്രസിഡണ്ട് വിസി രാമദാസ് വൈസ് പ്രസി ഡണ്ട് എന്‍ ഉമര്‍ഖത്താബ് ,സെക്രട്ടറി ഉസ്മാന്‍ പാലക്കാഴി എന്നിവര്‍ ഉന്നയിച്ചത്.