കോട്ടോപ്പാടം :എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ കോട്ടോപ്പാടം കൊമ്പം ശാഖാ മുസ്ലിം ലീഗ്, യൂത്ത് ലീഗ്,എം. എസ്.എഫ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ശിഹാബ് തങ്ങള്‍ സ്മാരക അവാര്‍ഡുകള്‍ നല്‍കി അനുമോദിച്ചു. കെ.അജാസ് മുഹമ്മദ്,എം.അമീറ,കെ.ഫര്‍സിന്‍ അഹമ്മദ്, ഷുഹൈ ബ് എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. നാസര്‍ കൊമ്പത്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് ലീഗ് പ്രസിഡണ്ട് അക്കര മുഹമ്മദ്,ജനറല്‍ സെക്രട്ടറി സി.ടി. ഹൈദരലി,ട്രഷറര്‍ കോഴിശ്ശേരി അബ്ദുള്ള, വി.പി.ഇബ്രാഹിം, പഞ്ചാ യത്ത് യൂത്ത് ലീഗ് സെക്രട്ടറി സി.ടി. മൊയ്തുട്ടി,എം.എസ്.എഫ് മണ്ഡ ലം വൈസ് പ്രസിഡണ്ട് എ. മുഹമ്മദ് ഉനൈസ്,യൂത്ത് ലീഗ്-എം.എസ്. എഫ് ഭാരവാഹികളായ കെ.ആസിഫലി, ഫവാസ് കോല്‍ക്കാട്ടില്‍, കെ.ശാരിഫ്, പാക്കത്ത് ശരീഫ് എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!