അലനല്ലൂര്‍:കഴിഞ്ഞ പ്രകൃതിക്ഷോഭത്തില്‍ വീടിന്റെ മുകളില്‍ മരം വീണ് വീട് തകര്‍ന്ന എടത്തനാട്ടുകര മുണ്ടക്കുന്ന് പള്ളത്ത് രാധാകൃഷ ണന് പുതിയ വീട് നിര്‍മ്മിക്കുന്നതിന്ന് സംസ്ഥാന സര്‍ക്കാറില്‍ നിന്നും 4 ലക്ഷം രൂപ അനുവദിച്ചു.നിര്‍മ്മാണ പ്രവര്‍ത്തി വിലയിരുത്തുന്ന തിനായി പഞ്ചായത്ത് എഞ്ചിനീയര്‍, ഓവര്‍സിയര്‍ വില്ലേജ് ഓഫീസര്‍, എന്നിവര്‍ സന്ദര്‍ശിച്ചു പട്ടികജാതി വകുപ്പില്‍ നിന്നും രണ്ട് വിദ്യാര്‍ ത്ഥിക്കള്‍ക്കായി 2 ലക്ഷം രൂപാ വീതം പഠന മുറി നിര്‍മിക്കുന്നതിന് ലഭിച്ചതായി പഞ്ചായത്തംഗം സി.മുഹമ്മദാലി അറിയിച്ചു.