അലനല്ലൂര്‍:കാലവര്‍ഷം പതുക്കെ ശക്തിയാര്‍ജ്ജിച്ചതോടെ വെള്ളി യാര്‍ നിറഞ്ഞ് പതിവ് പോലെ കണ്ണം കുണ്ട് കോസ് വേയിലേക്ക് വെള്ളം കയറി.ഇനി മഴ കനത്ത് പാലമപ്പാടെ മുങ്ങിയാല്‍ കാലങ്ങ ളായി എടത്തനാട്ടുകരക്കാര്‍ നേരിടുന്ന യാത്രാദുരിതവും ഇക്കുറിയും തനിയാവര്‍ത്തനമാകും.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയിലാണ് വെള്ളിയാര്‍ നിറ ഞ്ഞത്.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ പാലത്തിലേക്ക് വെളളവും കയറി.ചെറുവാഹനങ്ങള്‍ക്കുള്ള ഗാതാഗതവും പ്രതിസന്ധിയി ലായി.ഉച്ചയ്ക്ക്രണ്ട് മണിയോടെ വെള്ളമിറങ്ങിയതിനെ തുടര്‍ന്നാണ് ഗതാഗതം പൂര്‍വ്വസ്ഥിതിയിലായത്.അതേ സമയം മഴ കനത്ത് പാലം വെള്ളത്തിനടിയിലായാല്‍ സാധാരണ പോലെ വലിയ വാഹനങ്ങളു ടെ ഇതുവഴിയുള്ള യാത്രയും മുടങ്ങാനാമ് സാധ്യത.

എത്രയോ വര്‍ഷങ്ങളായി ഈ തീരാദുരിതം അനുഭവിക്കുന്ന എടത്ത നാട്ടുകരക്കാര്‍ക്ക് അത് പുതുമയൊന്നുമല്ല.പുഴയ്ക്ക് കുറുകെ പാലം നിര്‍മിക്കണമെന്നതിന് ദുരിതമാരംഭിച്ച കാലത്തോളം പഴക്കമുണ്ട്. ഗ്രാമത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നുമാണ് കണ്ണംകുണ്ടില്‍ പാലമെന്നതും.പുഴയ്ക്ക് ഇരുവശവുമുള്ള റോഡ് അത്യാധുനിക രീതിയില്‍ റബ്ബറൈസ് ചെയ്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നവീകരിച്ചിരുന്നു .സംസ്ഥാനത്തെ തന്നെ ആദ്യത്തെ ഗ്രാമീണ റബ്ബറൈസ്ഡ് റോഡെന്ന ഖ്യാതി അലനല്ലൂര്‍ കണ്ണംകുണ്ട് കൊടിയംകുന്ന് റോഡിനാണ്.എന്നാല്‍ പാലം മാത്രം സാക്ഷാത്കരിക്കപ്പെട്ടില്ല.

പാലത്തിന്റെ അപര്യാപ്തത മഴക്കാലത്താണ് നാട്ടുകാരെ വല്ലാതെ വലയ്ക്കുന്നത്.കോസ് വേയില്‍ വെള്ളം കയറുമ്പോള്‍ ഉണ്ണിയാല്‍ ചുറ്റി പതിനഞ്ച് കിലോമീറ്ററോളം സഞ്ചരിച്ച് വേണം അലനല്ലൂരി ലേക്കും തിരിച്ച് എടത്തനാട്ടുകരയിലേക്കും എത്താന്‍.അഡ്വ എന്‍ ഷംസുദ്ദീന്‍ എംഎല്‍എയുടെ ശ്രമഫലമായി പാലത്തിന് നിരവധി തവണ തുക അനുവദിച്ചിരുന്നുവെങ്കിലും സ്ഥലം ലഭിക്കാത്തതിനാല്‍ പാലം നിര്‍മാണം അനന്തമായി നീളുകയായിരുന്നു.

2017 ജനുവരി മാസത്തില്‍ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ വിളിച്ച് ചേര്‍ത്ത സ്ഥലം ഉടമകളുടെ യോഗത്തില്‍ പാലം നിര്‍മാണത്തിനാ വശ്യമായ സ്ഥലം വിട്ട് നല്‍കാന്‍ പ്രദേശത്തെ സ്ഥലം ഉടമകള്‍ സമ്മതം അറിയിച്ചിരുന്നു.മൂന്ന് സ്വകാര്യ വ്യക്തികളുടെ പത്തൊന്‍പത് സെന്റ് ഭൂമിയോളമാണ് പാലത്തിനായി ഏറ്റെടുക്കാന്‍ അന്ന് ധാരണ യായത്.സ്ഥലവുമായി ബന്ധപ്പെട്ട പ്രശ്‌നം അവസാനിച്ചതോടെ പാലത്തിന്റെ എസ്റ്റിമേറ്റും മറ്റും പൊതുമരാമത്ത് വകുപ്പ് സര്‍ക്കാരി ലേക്ക് സമര്‍പ്പിച്ചിരുന്നു.സര്‍ക്കാര്‍ ഉത്തരവാകുന്ന മുറയ്ക്കായിരി ക്കും സ്ഥലമേറ്റെടുപ്പ്അടക്കമുള്ള നടപടികളുണ്ടാവുക.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!