പാലക്കാട്:ഗ്രാമീണ മേഖലകളിൽ കുടിവെള്ളം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് ജലജീവൻ മിഷൻ വഴി കുടിവെള്ള പദ്ധതി നടപ്പാക്കു ന്നതിന് ജൂലൈ 20 നകം ഗ്രാമപഞ്ചായത്തുകൾ പദ്ധതി വിഹിതം നൽകാമെന്നുള്ള ധാരണാപത്രം ജലജീവൻ മിഷന് കൈമാറാൻ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ തീരുമാനിച്ചു.2024 ഓടെ എല്ലാ ഗ്രാമീണ വീടുകളിലും കുടിവെള്ളം ലഭ്യമാക്കുന്നതിന് സംസ്ഥാനമൊട്ടാകെ ജലജീവൻ മിഷൻ ഗ്രാമ പഞ്ചായത്തുകൾ വഴി നടപ്പാക്കുന്ന പദ്ധതി കളെ സംബന്ധിച്ച് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിലാണ് തീരുമാനം. ജില്ലയിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ സൂം മീറ്റിങ്ങിലൂടെ യോഗത്തിൽ പങ്കുചേർന്നു.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ ജില്ലയിലെ മുഴുവൻ വീടുകളിലും നാലുവർഷത്തിനുള്ളിൽ കുടിവെള്ളം ലഭ്യ മാക്കുന്നതിനുള്ള മികച്ച അവസരമാണിതെന്ന് മന്ത്രി പറഞ്ഞു. മുഴുവൻ ഗ്രാമപഞ്ചായത്തുകളും ഈ അവസരം ഫലപ്രദമായി വിനി യോഗിക്കണമെന്നും പ്രവർത്തന നടപടികൾ ഉടൻ ആരംഭിക്കണ മെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇതിനു മുന്നോടിയായി അതത് എംഎൽഎമാരുടെ നേതൃത്വത്തിൽ മുഴുവൻ ഗ്രാമപഞ്ചായത്തു കളിലെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൂർണ ഉത്തരവാദിത്വത്തിൽ ജനപങ്കാളിത്തത്തോടെയും കേരള വാട്ടർ അതോറിറ്റിയുടെ സാങ്കേ തിക സഹായത്തോടെയുമാണ് ജല ജീവൻ മിഷൻ പദ്ധതി നടപ്പാ ക്കുക. ഇതിനായിധനനിക്ഷേപത്തിന്റെ 45 ശതമാനവും കേന്ദ്ര സർക്കാരിൽ നിന്നും ജലജീവൻ മിഷനിലൂടെ ലഭിക്കും. ബാക്കിവരു ന്ന 45 ശതമാനം സംസ്ഥാന വിഹിതവും 10 ശതമാനം ഗുണഭോക്തൃ വിഹിതവുമാണ്.

മൂന്ന് ഘട്ടങ്ങളിലായി ജലജീവൻ മിഷൻ കുടിവെള്ള പദ്ധതികൾ പൂർത്തീകരിക്കും

ജില്ലയിൽ ഒന്നാം ഘട്ടത്തിൽ എട്ടു മാസത്തിനുള്ളിൽ 61 ഗ്രാമ പഞ്ചായത്തുകളിലായി കേരള ജല അതോറിറ്റിയിൽ നിലവിലുള്ള 32 കുടിവെള്ള പദ്ധതികളിൽ നിന്നും 83,598 ഗ്രാമീണ ഭവനങ്ങളിൽ കുടിവെള്ളം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി 10383.70 ലക്ഷം രൂപയുടെ അനുമതി ലഭിച്ചിട്ടുണ്ട്.

നിലവിൽ കിഫ്ബി , നബാർഡ് സഹായത്തോടെ നടക്കുന്ന 16 സമഗ്ര കുടിവെള്ള പദ്ധതികളും ജലജീവൻ മിഷൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തി 44 ഗ്രാമപഞ്ചായത്തുകളിൽ 53340 ഗ്രാമീ ണ ഗാർഹിക കണക്ഷനുകൾ നൽകാനാണ് പദ്ധതി ആവി ഷ്ക്കരി ച്ചിരിക്കുന്നത്. ഇതിനായി കേരള ജല അതോറിറ്റിയുടെ ധന നിക്ഷേ പം 44,140 ലക്ഷം രൂപയാണ്. ഈ പ്രവർത്തികൾ 2020 – 2022 കാലയള വിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

മൂന്നാം ഘട്ടമായി കേരള വാട്ടർ അതോറിറ്റി സമഗ്ര ജില്ലാ പ്ലാനിൽ വിഭാവനം ചെയ്ത 17 സമഗ്രകുടിവെള്ള പദ്ധതികൾ ഉൾപ്പെടുത്തി 48 ഗ്രാമ പഞ്ചായത്തുകളിൽ 3,53,500 ഗ്രാമീണ ഗാർഹിക കണക്ഷനുക ളാണ് 2024 നകം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നതെന്ന് സൂപ്രണ്ടിംഗ് എഞ്ചിനീയറിങ്ങ് അറിയിച്ചു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ഡി. ബാലമുരളി അധ്യക്ഷനായി. എം.എൽ.എ.മാരായ പി. ഉണ്ണി, കെ. വി. വിജയദാസ് , കെ. ഡി. പ്രസേനൻ , കെ. ബാബു, വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയർ ജയചന്ദ്രൻ , പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, ജല അതോറിറ്റി ഉദ്യോഗസ്ഥർ, എൻജിനീയ ർമാർ യോഗത്തിൽ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!