അലനല്ലൂര്‍: സി.ബി.എസ്.ഇ സിലബസില്‍ നിന്നും ദേശീയത, പൗര ത്വം, ജനാധിപത്യം, മതേതരത്വം, ഫെഡറലിസം എന്നീ മൂല്യവത്താ യ വിഷയങ്ങള്‍ വെട്ടിച്ചുരുക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ എം.എസ്.എഫ് പ്രതിഷേധിച്ചു. എം.എസ്.എഫ് എടത്തനാട്ടുകര മേഖലാ കമ്മിറ്റി കോട്ടപ്പള്ളയില്‍ നടത്തിയ ‘വിദ്യാര്‍ത്ഥികള്‍ തെരുവില്‍ വായിക്കുന്നു’ പ്രതിഷേധ പരിപാടി എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് റഹീസ് എടത്തനാട്ടുകര ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അഫ്‌സല്‍ കൊറ്റരായില്‍ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം സെക്രട്ടറി നിജാസ് ഒതുക്കുംപുറത്ത്, മേഖലാ ജനറല്‍ സെക്രട്ടറി ഷിജാസ് പുളിക്കല്‍, ഉമ്മറുല്‍ ഫായിസ്, പി.മുഹമ്മദ് ഹനാന്‍, ഹാസില്‍ വി.പി, കെ.എ അനീസ് എന്നിവര്‍ സംസാരിച്ചു.