കുമരംപുത്തൂര്‍ :യൂത്ത് കോണ്‍ഗ്രസ്സ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസ സമരം സംഘ ടിപ്പിച്ചു.പ്രവാസികളെ വഞ്ചിക്കുന്ന നിലപാട് അവസാനിപ്പിക്കു ക,കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ തിരു ത്തുക,മൈലാംമ്പാടം പയ്യനെടം റോഡ് നിര്‍മ്മാണം ആരംഭിക്കു ക,കൊറോണ കാരണം തൊഴില്‍ നഷ്ട്ടപ്പെട്ടവര്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കുമരംപുത്തൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് രാജന്‍ ആമ്പാടത്ത്,കബീര്‍ ചങ്ങലീരി ,ഷാനു നിഷാനു,ഫൈസല്‍ കൊന്നപ്പടി,ഷനൂബ് എന്നിവരാണ് ഉപവാസം അനുഷ്ഠിച്ചത്.
ഉപവാസസമരം യൂത്ത് കോണ്‍ഗ്രസ്സ് പാലക്കാട് ജില്ലാ പ്രസിഡണ്ട് ടി.എച്ച് ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു.ജില്ലാ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്‌റഫ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
സമരത്തില്‍ ജില്ലാ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി പി.ആര്‍ സുരേഷ്,ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് വി.വി ഷൗക്കത്ത ലി,കുമരംപുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഹംസ,യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അരുണ്‍ കുമാര്‍,നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത,മുന്‍ യൂത്ത് കോണ്‍ ഗ്രസ്സ് അസംബ്ലി പ്രസിഡണ്ട് നൗഫല്‍ തങ്ങള്‍, വി.പ്രീത, അസീര്‍ വറോടന്‍,കുളമ്പന്‍ ജലീല്‍,കെ.ജി ബാബു,അസിസ് ,പി.ടി അജ്മല്‍ ,നവാസ് ചോലയില്‍,നൗഷാദ് ചേലംഞ്ചേരി ,പി.മുരളീധരന്‍,പി.കെ സൂര്യകുമാര്‍,സിഹാബ് കുന്നത്ത്,നസീഫ് പാലക്കഴി,സിജാദ് അമ്പലപ്പാറ,നിജോ വര്‍ഗീസ്,അന്‍വര്‍,മണികണ്ഠരാജീവ്,നാസര്‍ കുളപ്പാടം,സിദ്ദീഖ്,ജയപ്രകാശ് വാഴോത്ത്,സിനാന്‍ തങ്ങള്‍,ഷമും അക്കര,ശശി,ഖാലിദ് തുടങ്ങിയവര്‍ സംസാരിച്ചു.