അലനല്ലൂര്‍: മുറിയക്കണ്ണി മേഖല യു.ഡി.വൈ.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘കൂട്ടുകാരനൊരു സ്നേഹവീട് ‘എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുറിയക്കണ്ണിയിലെ രണ്ടാമത്തെ വീടിന്റെ നിര്‍മാണ ഉദ്ഘാടനം തൃത്താല എം.എല്‍.എ വി.ടി ബല്‍റാം നിര്‍വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി സക്കിര്‍ തയ്യില്‍ അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍ പാല ക്കുറുശ്ശി,യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡണ്ട് ഗിരീ ഷ് ഗുപ്ത, എസ്. ടി. യു ജില്ലാ സെക്രട്ടറി. റഫീഖ് കൊങ്ങത്ത്,നസീഫ് പാലക്കാഴി, വസിം തയ്യില്‍,സുബൈര്‍ പാറക്കോട്ട്,താഹിര്‍, മുസദി ക്ക്,പൂതാനി നസീര്‍ ബാബു, നവാസ് ചോലയില്‍, ഷെബിന്‍ ആലിക്ക ല്‍, ഷാഹിദ്,ഷൗക്കത്ത് തയ്യില്‍, റഷീദ് തയ്യില്‍, നൂറുദ്ധീന്‍, ഷഫീഖ്, നസീം, സുനൂപ് തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു. ഡി.വൈ. എഫ്.ഐ വിട്ട് യൂത്ത് കോണ്‍ഗ്രസിലേക്ക് വന്ന നിഖില്‍,വിഷ്ണു എന്നിവര്ക്ക്സ്വീകരണവും നല്കി.