അലനല്ലൂര്‍ : ചുമട്ട് തൊഴിലാളി യൂണിയന് അംഗത്തിന്റെ മക്കള്‍ ക്ക് ഓണ്‍ ലൈന്‍ പഠനത്തിനായി സിപിഎം അലനല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീട്ടിലേക്ക് ടിവി എത്തിച്ച് നല്കി. കഴിഞ്ഞ ദിവസം കെഎസ് യു ജില്ലാ പ്രസിഡ ന്റ് അജയ്ഘോ ഷ്,യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത എന്നിവരുടെ നേതൃത്വത്തില്‍ ഇവിടേക്ക് ടിവി എത്തിച്ച് നല്‍കിയിരുന്നു.ഇത് കോണ്‍ഗ്രസ് രാഷ്ട്രീ യപരമായി ഉപയോഗിക്കുകയാണെന്ന് ആരോപിച്ചാണ് സിപിഎം നേതാവ് സുദര്‍ശന കുമാര്‍,മുസ്തഫ,ടോമി തോമസ് എന്നിവരുടെ നേതൃത്വ ത്തില്‍ ചുമട്ട് തൊഴിലാളിയുടെ വീട്ടിലേക്ക് ടിവിയെത്തി ച്ച് നല്കി യത്.കോണ്‍ഗ്രസ് പ്രവര്ത്തകരെത്തിച്ച ടിവി മടക്കി നല് കാനാണ് കുടുംബത്തിന്റെ തീരുമാനം.