അഗളി: അനിയന്ത്രിതമായി ഉണ്ടാവുന്ന പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് അഗളി മണ്ഡലം കമ്മിറ്റി ഗൂളിക്കടവ് പെട്രോൾ പമ്പിനു മുൻപിൽ ഉപരോധ സമരം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് അഗളി മണ്ഡലം പ്രസിഡണ്ട് സഫിൻ ഓട്ടുപ്പാറയുടെ  അധ്യക്ഷതയിൽ അഗളി മണ്ഡലം കോൺ ഗ്രസ് പ്രസിഡണ്ട് കെ ജെ മാത്യു ഉപരോധസമരം ഉദ്ഘാടനം നിർവ ഹിച്ചു അട്ടപ്പാടി ബ്ലോക്ക് കോൺഗ്രസ്  വൈസ് പ്രസിഡന്റ്  ജയ്മോൻ പാറയാനിയിൽ, മുൻ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ജോബി കുരീക്കാട്ടിൽ, ഹാബിജോയ്, സുബൈർ ജെല്ലിപ്പാറ, ഇല്ലിക്കൽ ജോയ്, രാമൻകുട്ടി, ജോമിൻ ജോസ്, സച്ചിൻ ജെല്ലിപ്പാറ, സജിൻ, അതുൽ ആനന്ദ് തുടങ്ങിയവർ സംസാരിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!