മണ്ണാര്‍ക്കാട്:കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളോട് നിഷേധാത്മക നിലപാട് പുലര്‍ത്തുന്നുവെന്നാരോപിച്ച് യു.ഡി.എഫ് സംസ്ഥാന സമിതിയുടെ ആഹ്വാന പ്രകാരം മണ്ണാര്‍ക്കാട് നിയോ ജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ 10ന് മണ്ണാര്‍ക്കാട് ചന്തപ്പടിയില്‍ ധര്‍ണ നടത്തും. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍. ഷംസുദ്ദീന് എം.എല്‍.എ ധര്‍ണ ഉദ്ഘാടനം ചെയ്യും.യു.ഡി.എഫ് ജില്ലാ -നിയോജകമണ്ഡലം നേതാ ക്കള്‍ സംസാരിക്കും.കോവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി നടക്കുന്ന ധര്‍ണയില്‍ എല്ലാ ഘടകകക്ഷികളുടെയും നിയോജക മണ്ഡലം-ജില്ലാ ഭാരവാഹികള്‍,യു.ഡി.എഫ് പഞ്ചായത്ത് ചെയര്മാന്, കണ്‍വീനര്‍മാര്‍ പങ്കെടുക്കണമെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്മാന് ടി.എ.സലാം,കണ്‍വീനര്‍ പി.സി.ബേബി എന്നിവര്‍ അറിയിച്ചു.