അട്ടപ്പാടി:നടന് സന്തോഷ് പണ്ഡിറ്റ് ഇത്തവണ അട്ടപ്പാടിയിലേക്ക് ചുരം കയറിയത് ടിവിയും തയ്യല്‍ മെഷീനും പിന്നെ പച്ചക്കറി പലചരക്ക് കിറ്റുകളുമൊക്കെയായാണ്.ഹിന്ദു സേവാ കേന്ദ്രം പ്രവര് ത്തകരിലൂടെ അട്ടപ്പാടിയിലെ ജനജീവിതത്തെ കുറിച്ച് വിവരങ്ങള്‍ ആരാഞ്ഞ് സന്തോഷ് പണ്ഡിറ്റ് അവരോടൊപ്പം എത്തിയത് ഗോത്ര ഗായിക നഞ്ചിയമ്മയുടെ സ്വന്തം ഊരായ നക്കുപ്പതി ഊരിലേക്ക്. ഊരിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ടിവി യും തയ്യല്‍ മെഷീനും നഞ്ചിയമ്മയ്ക്ക് കൈമാറി.മുപ്പതോളം കുടും ബങ്ങള്‍ക്ക് പച്ചക്കറി പലചരക്ക് കിറ്റുകളും വിതരണം ചെയ്തു.ഹിന്ദു സേവാ പ്രവര്‍ത്തകരായ പ്രമേഷ് തെങ്കര,സുരേഷ്,വിനോദ്,ചന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.