അലനല്ലൂര്‍ : കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ സ്കൂളിലെ മുഴു വന്‍ കുട്ടികളുടെയും രക്ഷിതാക്കള്‍ക്ക് ആശ്വാസമാകാന്‍ ടെക്സ്റ്റ് പുസ്തകങ്ങളോടൊപ്പം നോട്ടുപുസ്തകങ്ങള്‍ കൂടി വിതരണം നടത്തി എടത്തനാട്ടുകര ടി.എ.എം.യു.പി.സ്കൂളിന്റെ മാതൃക.
സ്കൂളിലെ പ്രീ-പ്രൈമറി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള 900 ല്‍ പരം വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റി, പി.ടി.എ എന്നിവയുടെ സംയുക്ത നേതൃത്വത്തില്‍ ഒരു ലക്ഷത്തിലധികം രൂപ ചെലവഴിച്ച് സര്‍ക്കാര്‍ നല്കുന്ന പാഠപുസ്തകങ്ങള്‍ക്ക് പുറമെ ഓരോ കുട്ടികള്‍ക്കും ആവശ്യമായ നോട്ട് പുസ്തകങ്ങളും വിതരണം നടത്തിയത്.
സ്കൂളില്‍ നടന്ന ലളിതമായ ചടങ്ങില്‍ സ്ക്കൂള് മാനേജ്മെന്റ് കമ്മറ്റി സെക്രട്ടറി പി.അബൂബക്കര്‍ രക്ഷിതാക്കള്‍ക്ക് പുസ്തക വിതരണം നടത്തി പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് എം.കെ.യാക്കൂബ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര് ടി.കെ. അബൂ ബക്കര്‍ ,സ്റ്റാഫ് സെക്രട്ടറി ടി.കെ.അഷ്റഫ് എന്നിവര്‍ സംസാരിച്ചു.