മണ്ണാര്‍ക്കാട്:സൈലന്റ് വാലി വനമേഖലയില്‍ നായാട്ട് നടത്തിയ സംഘത്തിലെ രണ്ട് പേരെ കൂടി വനംവകുപ്പ് അറസ്റ്റ് ചെയ്തു.തെങ്കര മേലാമുറി പ്ലാത്തോട്ടത്തില്‍ വീട്ടില്‍ ജോയ് സെബാസ്റ്റിയന്‍ (56), മേലാമുറി സ്വദേശി മുഹമ്മദ് ഷാഫി (26) എന്നിവരാണ് അറസ്റ്റി ലാ യത്.തത്തേങ്ങേലം പരുത്തിമല വനഭാഗത്ത് കരിങ്കുരങ്ങിനേയും മലയണ്ണാനേയും വേട്ടയാടിയ കേസിലാണ് അറസ്റ്റ്.
സൈലന്റ് വാലി വനമേഖലയില്‍ വന്യജീവികളെ വേട്ടയാടിയ കേസില്‍ ഇതുവരെ വനംവകുപ്പ് 17 പേരെയാണ് അറസ്റ്റ് ചെയ്തിട്ടു ള്ളത്.ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിന് സൈലന്റ് വാലിയിലെ പൂച്ചിപ്പാറ പാമ്പന്‍വനത്തില്‍ അതിക്രമിച്ച് കടന്ന് വംശനാശ ഭീഷണി നേരിടു ന്ന കരിങ്കുരങ്ങിനേ യും മലയണ്ണാനേയും കാട്ടുകോഴിയേയും വേട്ട യാടിയ സംഘത്തി ലെ അഞ്ച് പേര്‍ മാസങ്ങള്‍ക്ക് മുമ്പ് വനംവകു പ്പിന് മുന്നില്‍ കീഴടങ്ങിയിരുന്നു.ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തി ന്റെ അടിസ്ഥാനത്തിലാണ് തത്തേങ്ങേലം വന ഭാഗത്ത് നായാട്ട് നടത്തിയതുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
മണ്ണാര്‍ക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ യു ആഷിഖ് അലിയുടെ നിര്‍ദേശാനുസരണം ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പിപി മുരളീധരന്‍,സി.വി,സുരേന്ദ്രന്‍,ആര്‍.കെ രാജേഷ്, പ്രസാദ് ,ബി.കെ അരുണ്‍,വി രഞ്ജിനി,സുനിത,ഫസ്ന എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.