പാലക്കട്:വിവിധ ആവശ്യങ്ങളുന്നയിച്ച് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) ജില്ലയില്‍ 4 കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി. പാലക്കാട് സിവില്‍ സ്റ്റേഷന് മുന്നില്‍ അനില്‍ നടന്ന ധര്‍ണ്ണ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി കെ അച്യുതന്‍ ഉദ്ഘാടനം ചെയ്തു.ആലത്തൂരില്‍ സിവില്‍ സ്റ്റേഷനു മുന്നില്‍ നടന്ന ധര്‍ണ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടി എം ജമീല ഉദ്ഘാട നം ചെയ്തു.ഒറ്റപ്പാലം മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ നടന്ന ധര്‍ണ സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ ക്കാട് സിവില്‍ സ്റ്റേഷനു മുന്നില്‍ നടന്ന ധര്‍ണ സിഐടിയു ജില്ലാ കമ്മിറ്റി അംഗം കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.
നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനികളുടെ ലിസ്റ്റ്, മോണിറ്ററിംഗ് അതോറിറ്റി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുക, ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുന്ന തൊഴിലാളി കളുടെ തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തുക, മണിചെയിന്‍ കമ്പനികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുക, കമ്പനി കളുടെ കൊള്ളമുതല്‍ കണ്ടുകെട്ടുക, 2018 ആഗസ്റ്റ് എട്ടിന് സര്‍ക്കാര്‍ രൂപീകരിച്ച മോണിറ്ററിംഗ് അതോറിറ്റി കാര്യക്ഷമമായി പ്രവര്‍ത്തന സജ്ജമാക്കുക, ഗൈഡ് ലൈന്‍സ് പാലിച്ചു പ്രവര്‍ത്തിക്കുന്ന കമ്പനി കള്‍ക്ക് മാത്രം അംഗീകാരം നല്‍കുക, വര്‍ഷങ്ങളായി തൊഴിലാളി കള്‍ അനുഭവിച്ചു വരുന്ന തൊഴില്‍ നിയമങ്ങള്‍ ഇല്ലായ്മ ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ജില്ലയില്‍ നാല് കേന്ദ്രങ്ങളില്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ ധര്‍ണ നടത്തിയത്. സാമൂഹിക അകലം പാലിച്ചുകൊണ്ട് ആയിരുന്നു സമരം.