മണ്ണാര്‍ക്കാട്: കേരള സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് എട്ടാം തരത്തിലെ വിദ്യാര്‍ഥികള്‍ക്കുവേണ്ടി എസ്സിഇആര്‍ടി മുഖേന നട ത്തിയ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ തിളക്കമാര്‍ന്ന നേട്ടം സ്വന്തമാക്കി മണ്ണാര്‍ക്കാട് എംഇഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍.17 വിദ്യാര്‍ത്ഥികളാണ് നവംബറില്‍ കഴിഞ്ഞ പരീക്ഷയില്‍ വിജയിച്ച ജില്ലയില്‍ ഒന്നാം സ്ഥാനം എന്ന നേട്ടം സ്‌കൂളിന് സമ്മാനിച്ചത്.
പഠനത്തില്‍ സമര്‍ഥരായ വാര്‍ഷിക വരുമാനം ഒന്നര ലക്ഷം രൂപ യില്‍ താഴെയുള്ള, പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്രത്യേക സ്‌കോള ര്‍ഷിപ്പ് പരീക്ഷയിലാണ് ഈ നേട്ടം സ്‌കൂള്‍ നേടിയത്. പരീക്ഷയുടെ മാസങ്ങള്‍ക്ക് മുമ്പേ തന്നെ തുടങ്ങിയ ചിട്ടയായ, ശാസ്ത്രീയമായ പഠന പരിശീലനങ്ങളിലൂടെ ആണ് സ്‌കൂള്‍ ഈനേട്ടം കരസ്ഥ മാക്കിയത്.
എസ്എസ്എല്‍സി പരീക്ഷയില്‍ വര്‍ഷങ്ങളായി കൂടുതല്‍ സമ്പൂര്‍ ണ്ണ എ പ്ലസ് സൃഷ്ടിച്ച് സംസ്ഥാനതലത്തില്‍ തന്നെ മുന്‍നിരയിലാണ് ഈ വിദ്യാലയം. അതുകൊണ്ടുതന്നെ ഈ നേട്ടം സ്‌കൂളിന് ഇരട്ടി മധുരമാണ് നല്‍കുന്നത്.അര്‍ഹരായ വിദ്യാര്‍ത്ഥികളെ നേരത്തെ കണ്ടെത്തുകയും മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ ഉള്‍പ്പെ ടെയുള്ള നൂതനമായ പഠന പരിശീലന രീതികളിലൂടെയാണ് അധ്യ യന ദിവസങ്ങള്‍ നഷ്ടപ്പെടുത്താതെ ശനി ഞായര്‍ ദിവസങ്ങളിലായി സ്‌കൂളിലെ അധ്യാപകരും വിദഗ്ധരും കുട്ടികളെ പരിശീലിപ്പിച്ചത്. കടുത്ത മത്സരപരീക്ഷ ആയതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക പിന്തുണയും കൗണ്‍സിലിങ്ങും സ്‌കൂളില്‍നിന്ന് അധ്യാപകര്‍ നല്‍ കിയിരുന്നു. കഴിഞ്ഞ രണ്ടു രണ്ടുവര്‍ഷങ്ങളിലായി (2018ല്‍ 9, 2019ല്‍ 11) 20 വിദ്യാര്‍ത്ഥികളെ വിജയിപ്പിച്ചെടുക്കാന്‍ സ്‌കൂളിന് സാധി ച്ചിരുന്നു. കൂട്ടായ പരിശ്രമം കൊണ്ടാണ് ഈ നേട്ടം കരസ്ഥമാക്കാന്‍ കഴിഞ്ഞതെന്ന്എന്ന് മാനേജ്‌മെന്റ്,പിടിഎ എന്നിവര്‍ അറിയിച്ചു.