പാലക്കാട്:’തകര്‍ക്കരുത് പൊതുവിദ്യാഭ്യാസത്തെ കാത്തിടാം പൊതുനന്മയെ ‘ എന്ന മുദ്രാവാക്യവുമായി കേരളാ സ്‌കൂള്‍ ടീച്ചേ ഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി.മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി പി.ഇ.എ.സലാം ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.യു ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി കരീം പടുകുണ്ടില്‍,വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്, സെക്രട്ടറിയേറ്റംഗം സി.എം.അലി, ജില്ലാ ജനറല്‍ സെക്ര ട്ടറി നാസര്‍ തേളത്ത്,ട്രഷറര്‍ എം.എസ്.കരീം മസ്താന്‍, സി.ഖാ ലിദ്, എം.ഹംസത്ത്,പി.മുഹമ്മദ്‌കോയ, ഒ.കുഞ്ഞുമുഹ മ്മദ്,ടി.ഷൗക്കത്ത ലി, എം.കെ.സൈദ് ഇബ്രാഹിം,എസ്.എ.അബ്ദുല്‍സലാം എന്നിവര്‍ സംസാരിച്ചു.
പാഠപുസ്തക വിതരണം ഉടന്‍ പൂര്‍ത്തിയാക്കുക,ഓണ്‍ലൈന്‍ പഠനം മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കുക, അധ്യാപകരെ കോവി ഡ് ഡ്യൂട്ടിയില്‍ നിന്നൊഴിവാക്കുക,അധ്യാപക-വിദ്യാര്‍ത്ഥി അനുപാ തത്തില്‍ മാറ്റം വരുത്താനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക ,വ്യവസ്ഥകള്‍ പാലിച്ച് നിയമിക്കപ്പെട്ട അധ്യാപകര്‍ക്ക് നിയമനാംഗീ കാരവും ശമ്പളവും നല്‍കുക,ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ നികത്തുക,എയ്ഡഡ് വിദ്യാലയങ്ങളിലെ നിയമനങ്ങള്‍ക്കായുള്ള സമന്വയ സോഫ്റ്റ് വെയര്‍ പ്രവര്‍ത്തനക്ഷമമാക്കുക, കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നല്‍കിയതിലെ തുക ലഭ്യമാക്കുക തുടങ്ങി പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും സര്‍ക്കാരിന്റെ അധ്യാപക വിരുദ്ധ നിലപാടുകള്‍ തിരുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു ധര്‍ണ്ണ.