മണ്ണാര്‍ക്കാട്: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.കരുണാകരന്റെ ചരമവാര്‍ഷികത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്്മരണയോഗം നടത്തി.ഡി.സി.സി. ജനറല്‍ സെക്രട്ടറി പി. അഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. കെ.കരുണാകരന്റ വികസന കാഴ്ചപ്പാടുകളും ചര്‍ച്ചചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഇന്‍ ചാര്‍ജ് സക്കീര്‍ തയ്യില്‍, മറ്റു നേതാക്കളായ ഖാലിദ്, ഉണ്ണിക്കമ്മു, ശിവദാസന്‍, രാമന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
