മണ്ണാര്‍ക്കാട്: എം.ഇ.എസ്. കല്ലടി കോളേജ് (ഓട്ടോണമസ്) ബോട്ടണി വിഭാഗം, പ്രധാന് മന്ത്രി ഉച്ചതാര്‍ ശിക്ഷാ അഭിയാന് ഫണ്ട് ഉപയോഗിച്ച് നടത്തുന്ന ഡിഗ്രിതല മത്സര പരീക്ഷാപരിശീലനം കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി. രാജേഷ് ഉദ്ഘാടനം ചെയ്തു. പി.എസ്.സി. മിത്ര കരിയര്‍ മെന്റര്‍മാരായ എസ്.അക്ഷയ, ടി.എന്‍ ഷിജിന് എന്നിവര്‍ ക്ലാസുകളെടുത്തു. ബോട്ടണി വിഭാഗം മേധാവി എം.കെ നസീമ, ഡോ.കെ. സറീന, ഒ. അഷ്ഫാക്ക് അഹമ്മദ്, ഡോ.പി.എസ് ശ്യാമ എന്നിവര്‍ നേതൃത്വം നല്കി.
