Category: Mannarkkad

ബുള്ളറ്റും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോട്ടോപ്പാടം:മണ്ണാര്‍ക്കാട് കുന്തിപ്പുഴ പാണ്ടിക്കാട്ടില്‍ പരേതനായ നാരായണന്റെ മകന്‍ വിനോദ് (28) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ട് മണിയോടെ മേലേ അരിയൂരില്‍ വെച്ചായിരുന്നു അപകടം. മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും സ്‌കൂട്ടറില്‍ കണ്ടമംഗലം ഭാഗത്തേക്ക് ജോലിക്ക് പോവുകയായിരുന്ന വിനോദ സഞ്ചരിച്ച സ്‌കൂട്ടറും കോട്ടോപ്പാടം ഭാഗത്ത്…

മുഹമ്മദ് നിര്യാതനായി

മണ്ണാര്‍ക്കാട് :പുറ്റാനിക്കാട് മഹല്ല് മുന്‍ സെക്രട്ടറി കോഴിശ്ശേരി മുഹമ്മദ് (ബാപ്പുട്ടി ഹാജി – 78) നിര്യാതനായി .ഭാര്യമാര്‍:സൈനബ, സൈനബ.മക്കള്‍: സഫിയ,ലൈല,അബ്ദുല്‍ ഗഫൂര്‍, ഇല്ല്യാസ്, ഇര്‍ശാദ്,അസ്മ,ഖദീജ,റിയാസ്,ജംശീല,ജസീല.മരുമക്കള്‍: അബ്ദുല്‍ കരീം,ഹസീന,ഹാജറ,ഹനീഫ,യൂസഫ്,ഷിബ്‌ല,ജിന്‍ഷ , ഷറഫുദ്ധീന്‍,വീരാന്‍കുട്ടി,പരേതനായ അബ്ദുല്‍ വഹാബ്.

ഗാന്ധിജയന്തി വാരാഘോഷത്തിന് സമാപനമായി

കോട്ടോപ്പാടം:സമ്പൂര്‍ണ്ണ ശുചിത്വവും മാലിന്യ സംസ്‌കരണവും ലക്ഷ്യമിടുന്ന കര്‍മ്മപരിപാടികളുമായി കോട്ടോപ്പാടം കെ.എ.എച്ച് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഗാന്ധിജയന്തി വാരം ആഘോഷിച്ചു. വാരാഘോഷത്തിന്റെ ഭാഗമായി സ്‌കൂള്‍ എന്‍.സി.സി യൂണിറ്റിന്റെയും കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ശുചിത്വ സന്ദേശറാലിയും ബോധവല്‍ക്കരണ സെമിനാറും നടത്തി.പ്രധാനാധ്യാപിക എ.രമണിറാലി ഫ്‌ളാഗ് ഓഫ്…

ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

കാരാകുറിശ്ശി:എയിംസ് കലാ കായിക വേദി &ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ ഫുട്ബോള്‍ ടുര്‍ണമെന്റ് സംഘടിപ്പിച്ചു.18ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ന്യൂ ഫേസ് കല്ലടിക്കോട് ഒന്നാം സ്ഥാനം നേടി. സോക്കാര്‍ സിറ്റി പനയംപാടം രണ്ടാം സ്ഥാനവും കരസ്ഥ മാക്കി. വിജയികള്‍ക്കുള്ള സമ്മാനദാനം കാരാകുറിശ്ശി ഗ്രാമ പഞ്ചായത്ത് മെമ്പര്‍…

മണ്ണാര്‍ക്കാട് നഗരത്തില്‍ റോഡ് ടാറിംഗ് തുടങ്ങി

മണ്ണാര്‍ക്കാട്:ദേശീയപാത നവീകരണത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് നഗരത്തില്‍ റോഡ് ടാറിംഗ് പ്രവൃത്തി ആരംഭിച്ചു. ദേശീയപാതാ വിഭാഗം അറിയിച്ച ദിവസത്തിന് രണ്ട് ദിവസം മുമ്പാണ് പ്രവൃത്തി ആരംഭിച്ചിരിക്കുന്നത്. ടാറിംഗ് ഒക്ടോബര്‍ പത്തിന് തുടങ്ങുമെന്നായിരുന്നു അസി.എഞ്ചിനീയര്‍ ഷെരീഫ് താലൂക്ക് സഭയില്‍ അറിയിച്ചത്.ബസ് സ്റ്റാന്റിനപ്പുറം ചന്തപ്പടിയില്‍ നിന്നാണ്…

ടിപ്പുസുല്‍ത്താന്‍ റോഡിനോട് അവഗണന; വെല്‍ഫെയര്‍ പാര്‍ട്ടി സമര പ്രക്ഷോഭ യാത്ര നടത്തി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് – കൊട്ടശേരി ടിപ്പു സുല്‍ത്താന്‍ റോഡിനോട് പതിറ്റാണ്ടുകളായി അധികാരികള്‍ കാണിക്കുന്ന വിവേചനങ്ങള്‍ക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിച്ച സമര പ്രക്ഷോഭ യാത്ര സംഘടിപ്പിച്ചു. മണ്ണാര്‍ക്കാട് ടൗണില്‍ നടന്ന യാത്ര വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കമ്മിറ്റിയംഗം ഡോ.എന്‍.എന്‍ കുറുപ്പ് ഉദ്ഘാടനം ചെയ്തു.…

വിജയദശമി ആഘോഷിച്ചു

മണ്ണാര്‍ക്കാട്:തെങ്കര വാളക്കര ശ്രീ മൂത്താര് കാവില്‍ വിജയദശമി വിപുലമായി ആഘോഷിച്ചു.വിദ്യാരംഭം കുറിക്കാന്‍ നിരവധി കുരന്നുകളെത്തി.വിജയരാഘവന്‍ മാസ്റ്റര്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ച് നല്‍കി.വിശേഷാല്‍ പൂജകളും വാഹനപൂജയും ഉണ്ടായി.മേല്‍ശാന്തി ബാബു കാര്‍മ്മികത്വം വഹിച്ചു.

പി.എസ്.സി നിയമനങ്ങള്‍ സുതാര്യമാക്കണം:എം.എസ്.എസ്

മണ്ണാര്‍ക്കാട്:കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷകള്‍ കുറ്റമറ്റതാക്കി നിയമനങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് എം.എസ്.എസ് ജില്ലാ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു.രാജ്യം നേരിടുന്ന ഗൗരവമുള്ള വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ കത്തയച്ചവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റംചുമത്തി കേസ് എടുത്ത സംഭവം പൗരാവകാശത്തിനും ജനാധിപത്യത്തിനും…

പയ്യനെടം റോഡ് നവീകരണം: എംഎല്‍എയും സംഘവും സന്ദര്‍ശനം നടത്തി

മണ്ണാര്‍ക്കാട്:വിവാദമായ പയ്യനെടം റോഡ് നവീകരണ പ്രവൃത്തി കള്‍ എംഎല്‍എ അഡ്വ.എന്‍ ഷംസുദ്ദീന്റെ നേതൃത്വത്തില്‍ പിഡബ്ല്യുഡി എക്‌സി.എഞ്ചീനിയര്‍ ഉള്‍പ്പെടുള്ള സംഘം സന്ദര്‍ശിച്ച് വിലയിരുത്തി.കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന എംഇഎസ് കോളേജ് പയ്യനെടം റോഡ് പ്രവര്‍ത്തിയിലെ അപാകത ചൂണ്ടിക്കാട്ടി നിരവധി രാഷ്ട്രീയ സാമൂഹിക സംഘടനകള്‍ പരാതിയുമായി…

എന്‍എംഎംഎസ് സ്‌കോളര്‍ഷിപ്പ്: സൗജന്യ പരിശീലനം തുടങ്ങി

കോട്ടോപ്പാടം : നവംബര്‍ 17 ന് നടക്കുന്ന നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ്(എന്‍.എം.എം.എസ്)പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കോട്ടോപ്പാടം ഗൈഡന്‍സ് ആന്റ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവറിങ്ങ് സൊസൈറ്റി (ഗേറ്റ്‌സ്)യുടെ നേതൃത്വത്തില്‍ നടത്തുന്ന സൗജന്യ പരിശീലന പരിപാടിക്ക് തുടക്കമായി.കോട്ടോപ്പാടം കെ.എ.എച്ച് ഹയര്‍സെക്കന്ററി സ്‌കൂളില്‍…

error: Content is protected !!