മണ്ണാര്‍ക്കാട് : വിവാഹപ്രായമെത്തിയ യുവതീ യുവാക്കള്‍ക്ക് ജീവിതത്തെക്കുറിച്ച് ശരിയായ ദിശാബോധം നല്‍കാന്‍ സാംസ് കാരിക സംഘടനകളും വിവിധ സ്ഥാപനങ്ങളും ശ്രദ്ധചെലുത്ത ണമെന്ന് മണ്ണാര്‍ക്കാട് നഗരസഭാ അധ്യക്ഷ എം. കെ. സുബൈദ പറഞ്ഞു. കരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ പാലക്കാട് ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രവും എം. ഇ.എസ് കല്ലടി കോളേജ് പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് സെന്ററും സംയുക്ത മായി സംഘടിപ്പിച്ച ചതുര്‍ദിന വിവാഹ പൂര്‍വ കൗണ്‍സിലിംഗ് കോഴ്‌സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ജീവിതം സിനിമയോ നോവലോ അല്ല,ജീവിത യാഥാര്‍ഥ്യങ്ങളെ മനസ്സിലാക്കാത്തതുകൊണ്ടാണ് പുതിയ തലമുറയില്‍ കുടുംബ പ്രശ്‌നങ്ങളും വിവാഹ മോചനങ്ങളും വര്‍ദ്ധിക്കുന്നതെന്നും അവര്‍ പറഞ്ഞു . കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.ടി കെ. ജലീല്‍ അധ്യക്ഷത വഹിച്ചു. പാലക്കാട് കോച്ചിങ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത് പ്രിന്‍സിപ്പല്‍ ഡോ. വാസുദേവന്‍ പിള്ള മുഖ്യപ്രഭാഷണം നടത്തി. വിവാഹം എന്തിന്, ഹസ്ബന്‍ഡ്-വൈഫ് കമ്മ്യൂണിക്കേഷന്‍ , എഫക്റ്റീവ് റിലേഷന്ഷിപ്, പേരന്റിംഗ്, കോണ്‍ഫ്‌ലിക്ട് മാനേജ് മെന്റ് , വിവാഹത്തിന്റെ നിയമവശങ്ങള്‍ , കുടുംബ ബജറ്റ് തുടങ്ങിയ സെഷനുകള്‍ക്ക് പ്രമുഖ ഫാമിലി കൗണ്‍സിലര്‍മാരായ ഡോ. ഷംസാദ് സലിം , നൂസിയ അലനല്ലൂര്‍, അഡ്വ . ഹംസക്കുട്ടി, സാബിറ എടപ്പാള്‍, നാസര്‍ മാവൂര്‍, എന്‍ പി മുഹമ്മദ് റാഫി , സറീന , അബ്ദുല്‍ റഹ്മാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമാപന സെഷന്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ സീമ കൊങ്ങശ്ശേരി ഉദ്ഘാടനം ചെയ്തു. വിവാഹത്തെയും കുടുംബജീവിതത്തെയും സംബന്ധിച്ച കൃത്യമായ ധാരണയുണ്ടാക്കുന്നതില്‍ കോഴ്‌സ് ഏറെ ഉപകാരപ്പെട്ടുവെന്ന് പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു. എം ഇ എസ് കല്ലടി കോളേജ് പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് സെന്റര്‍ കോഡിനേറ്റര്‍ പ്രൊഫ.എ.എം. ശിഹാബ് , പ്രൊഫ. പ്രീത രാജ ഗോപാല്‍, പ്രൊഫ. ഫൈസല്‍, പ്രൊഫ. മുഹമ്മദ് മുഷ്താഖ്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അജ്മല്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. അടുത്ത ബാച്ചുകള്‍ ജനുവരി മാസത്തില്‍ നടക്കും. താല്പര്യമുള്ളവര്‍ ബന്ധപ്പെടുക. 9539076919