കോട്ടോപ്പാടം:ലോകഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളില്‍ സംഘടിപ്പിച്ച പ്രത്യേക അസംബ്ലി ബാബു മാസ്റ്റര്‍ ഉദ്ഘാ ടനം ചെയ്തു. ഭിന്നശേഷിക്കാര്‍ക്ക് വേണ്ടത് സഹതാപമല്ല സഹഭാവ മാണെന്നും,സമൂഹത്തിന് ഒപ്പം നടക്കാന്‍ ഒരു കൈത്താങ്ങ് ആണെ ന്നും അദ്ദേഹം പറഞ്ഞു.പ്രധാനാധ്യാപിക ജോളി ജോസഫ് ബാബു മാസ്റ്ററെ പൊന്നാടയണിയിച്ച് ആദരിച്ചു.ഭിന്നശേഷിക്കാരായ കുട്ടി കള്‍ക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങള്‍ക്കുള്ള സമ്മാന വിതരണവും നടന്നു.ആരിഫ് മാസ്റ്റര്‍, ബിന്ദു ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!