പാലക്കാട്:പച്ചക്കറി, ഉള്ളി എന്നിവയുടെ വില വര്‍ധനവ് കണക്കി ലെടുത്ത് കരിച്ചന്ത, പൂഴ്ത്തിവെയ്പ്പ് തടയുന്നതിന്റെ ഭാഗമായി സിവില്‍ സപ്ലൈസ് വകുപ്പ്, ലീഗല്‍ മെട്രോളജി വകുപ്പ് എന്നിവ യുടെ സംയുക്ത പരിശോധന ജില്ലയില്‍ ആരംഭിച്ചു. മുഴുവന്‍ പച്ചക്കറി വ്യാപാരസ്ഥാപനങ്ങളും വിലവിവരപ്പട്ടിക നിര്‍ബന്ധ മായും പ്രദര്‍ശിപ്പിക്കേണ്ടതാണെന്നും ഉള്ളി കേന്ദ്രസര്‍ക്കാര്‍ അവശ്യ സാധനമായി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ നിശ്ചിത സ്റ്റോക്കില്‍ കൂടുതല്‍ സൂക്ഷിക്കുന്നവര്‍ക്കെതിരെ സ്റ്റോക്ക് പിടിച്ചെടുക്കു ന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ കെ. അജിത്കുമാര്‍ അറിയിച്ചു.