മണ്ണാര്‍ക്കാട്: സി.പി.എം.-ലീഗ് സംഘര്‍ഷമുണ്ടായ തെങ്കര ആനമൂളിയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ പൊലിസുള്പ്പെടെയുള്ള എല്ലാ വിഭാഗം ആളുകളുടെയും പിന്തുണ വേണമെന്ന് മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യ പ്പെട്ടു.വിഷയത്തില്‍ പൊലിസ് ഇതുവരെ എടുത്ത നിലപാടിനൊപ്പമാണ്. സി.പി.എമ്മി ല്‍ ആരാണ് വലുതെന്ന ചര്‍ച്ചയാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിലേക്ക് ലീഗ് പ്രവര് ത്തകരെ വലിച്ചിഴക്കരുത്. തെരഞ്ഞെടുപ്പ് കലാശക്കൊട്ടിനിടെയുണ്ടായ സംഘര്‍ഷ ത്തെ തുടര്‍ന്ന് ഇരുനേതൃത്വവും തെങ്കരയില്‍ ചര്‍ച്ച നടത്തി രമ്യമായി പിരിഞ്ഞതാണ്. തുടര്‍ന്നാണ് ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് കാര്‍തടഞ്ഞ് അക്രമിച്ചതും പരാതിയിന്‍ മേല്‍ പൊലിസ് കേസെടുത്തതും. തിരിച്ചുള്ള പരാതിയില്‍ ലീഗ് പ്രവര്‍ത്തകര്‍ക്കെ തിരേയും കേസെടുത്തിട്ടുണ്ട്. സമാധാനത്തിനായുള്ള ശ്രമമാണ് വേണ്ടത്. ഇക്കാര്യം ഡി.വൈ.എസ്.പിയോടും ഉന്നയിച്ചിട്ടുണ്ടെന്നും നേതാക്കളായ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഹാരിസ് കോല്‍പ്പാടം, ജനറല്‍ സെക്രട്ടറി യൂസുഫ് പറശ്ശേരി, മണ്ഡലം പ്രസിഡന്റ് അഡ്വ. ഷെമീര്‍ പഴേരി, ജില്ല സെക്രട്ടറി സൈനുദ്ദീന്‍ കൈതച്ചിറ, മണ്ഡലം വൈസ് പ്രസിഡന്റ് ഷമീര്‍ മണലടി, പഞ്ചായത്തംഗം അന്‍വര്‍ മണലടി എന്നിവര്‍ പറഞ്ഞു.
