കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്റ് റിക്രി യേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ കോവിഡ് 19 ന്റെ പശ്ചാ ത്തലത്തില്‍ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സൗകര്യമൊരുക്കി. സ്വന്തമാ യി വീട്ടില്‍ ടി.വി യും,ഇന്റര്‍നെറ്റ് സൗകര്യവുമില്ലാത്ത വായനശാ ലാ പരിസരത്തെ നിര്‍ധനരായ ഒന്ന് മുതല്‍ +2 വരെ പഠിക്കുന്ന കുട്ടി കളാണ് ക്ലാസില്‍ പങ്കെടുക്കുന്നതിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവര്‍ ക്കാവശ്യമായ സാനിറ്റെസര്‍, മാസ്‌ക്, പഠനോപകരണങ്ങള്‍ എന്നിവ വായനശാല നല്‍കും.വായനശാലയില്‍ നടന്ന ചടങ്ങ് ലൈബ്രറി സെക്രട്ടറി എം ചന്ദ്രദാസന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സി.മൊയ്തീന്‍ കുട്ടി അധ്യക്ഷത വഹിച്ചു.കെ.വിപിന്‍ മാസ്റ്റര്‍ പദ്ധതി വിശദീകരിച്ചു.കെ.രാമകൃഷ്ണന്‍, എ.ഷൗക്കത്തലി, കെ .ശിവശങ്കരന്‍ എ.ഹുസൈന്‍ , ഭാരതി ശ്രീധര്‍ ,വിജയലക്ഷ്മി ,കെ.രാധ, ഷൈലജ ഹരിദാസ് , സത്യഭാമ ,എന്നിവര്‍ സംസാരിച്ചു.