എലപ്പുള്ളി :ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ എൽ.ജി പാളയം താന്നിപള്ളം പ്രദേശത്തെ ആറ് ഏക്കറോളം ഭൂമിയിലെ മാതൃക പച്ചത്തുരുത്ത് ജില്ലാ പഞ്ചായ ത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പച്ചത്തുരു ത്ത് പദ്ധതി ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും നഗര സഭകളിലും രൂപീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി പറഞ്ഞു.
ജില്ലയിൽ ഓഗസ്റ്റ് 15 നകം 100 പച്ചത്തുരുത്തുകൾ പൂർത്തിയാക്കും. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നട്ട തൈകൾ പരിപാലിക്കു ന്നതിന് കൃത്യമായി പരിശോധന നടത്തുമെന്നും അവർ പറഞ്ഞു. എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി അധ്യക്ഷനായി.
തരിശുഭൂമിയിൽ പച്ചപ്പ് ഒരുക്കാനുള്ള ഹരിതകേരളം മിഷൻ സംരംഭമായ പച്ചത്തുരുത്തുകൾ രണ്ടു വർഷം പൂർത്തിയാക്കു മ്പോൾ സംസ്ഥാനത്ത് ആയിരം പച്ചത്തുരുത്തുകളാണ് പൂർത്തി യാകുക. ഇതിന്റെ ഭാഗമായാണ് ജില്ലയിൽ മാതൃകാ പച്ചത്തുരുത്ത് ആരംഭിക്കുന്നത്.
എലപ്പുള്ളി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ വാട്ടർ എയ്ഡ് ഇന്ത്യയും പീപ്പിൾ സർവീസ് സൊസൈറ്റിയും തയ്യാറാക്കിയ ജല സുരക്ഷാ പദ്ധതി പ്രകാരമാണ് പ്രദേശത്തെ കുളങ്ങളുടെ പുനരുദ്ധാ രണം നടത്തിയിരിക്കുന്നത്. ഈ കുളങ്ങളുടെ പരിസരപ്രദേശത്താ ണ് പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊണ്ടുള്ളതും ജൈവ വൈവിധ്യം ഉറപ്പുവരുത്തുന്നതുമായ മാതൃക പച്ചത്തുരുത്ത് സ്ഥാപിക്കുന്നത്.
പരിപാടിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ നിതിൻ കണിച്ചേരി, ഹരിത കേരളം മിഷൻ ജില്ലാ കോഡിനേറ്റർ വൈ. കല്യാണ കൃഷ്ണൻ, ജലസുരക്ഷാ പദ്ധതി കോഡിനേറ്റർ കെ.ഡി. ജോസഫ്, തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോഡിനേറ്റർ ലതിക, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എം.രാമൻകുട്ടി, എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.