അഗളി: വില്‍പ്പനയ്ക്കായി ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടുവന്ന 12.5 ലിറ്റര്‍ പുതുച്ചേരി മദ്യവുമായി മധ്യവയസ്കന് എക്സൈസിന്റെ പിടിയിലായി. അഗളി കള്ളമല പൂളക്കുന്ന് ചരളംകുന്നേല്‍ വീട്ടില്‍ ഷാജിയാണ് (56) അറസ്റ്റിലായത്.ഈ മാസം 20-ന് അട്ടപ്പാടിയില്‍ അന്യസംസ്ഥാന മദ്യം പിടികൂടിയ സംഭവത്തിന്റെ തുടരന്വേഷണത്തിനിടെ, പാലക്കാട് എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയും അഗളി എക്സൈസ് റേഞ്ച് ഓഫിസും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് മദ്യക്കടത്ത് പിടികൂടിയത്.
മദ്യവും, കടത്തിയ ഓട്ടോറിക്ഷയും എക്സൈസ് കസ്റ്റഡിയിലെടുത്തു. മണ്ണാര്‍ക്കാട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.കഴിഞ്ഞ വര്‍ഷവും 15.5 ലിറ്റര്‍ അന്യസംസ്ഥാന മദ്യവും ഓട്ടോറിക്ഷയുമായി എക്സൈസ് പിടിയിലായി റിമാന്‍ഡില്‍ കഴിഞ്ഞ ശേഷം ജാമ്യത്തില്‍ ഇറങ്ങിയതായിരുന്നു. ഇതോടെ ഈമാസം അന്യസംസ്ഥാന മദ്യവുമായി പിടിയിലായവരുടെ എണ്ണം നാലായെന്ന് എക്സൈസ് അറിയിച്ചു. ഇയാള്‍ക്ക് മദ്യം എത്തിച്ചുനല്‍കുന്ന ആളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാ ണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഇന്റലിജന്‍സ് ബ്യൂറോയിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ വിപിന്‍ദാസ്, പ്രിവന്റീവ് ഓഫിസ ര്‍മാരായ ജിഷു ജോസഫ്, പ്രസാദ്, പ്രിവന്റീവ് ഓഫിസര്‍ ഡ്രൈവര്‍ ലൂക്കോസ്, അഗളി റേഞ്ച് ഓഫിസിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് പി.കെ. ഷിബു, പ്രിവന്റീവ് ഓഫി സര്‍മാരായ ചന്ദ്രകുമാര്‍, ജോസ് പ്രകാശ്, വനിതാ സിവില്‍ എക്സൈസ് ഓഫിസര്‍ ആതിര, പ്രിവന്റീവ് ഓഫിസര്‍ ഡ്രൈവര്‍ പ്രദീപ് എന്നിവര്‍ പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.
