കല്ലടിക്കോട്: ജനവാസമേഖലയിലിറങ്ങിയ പുലി രണ്ട് വളര്‍ത്തുനായ്ക്കളെ ആക്രമിച്ചു. ചുങ്കം മേലേ പയ്യാനി തുറക്കല്‍ വീട്ടില്‍ ജോസിന്റെ നായ്ക്കള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച രാത്രി 11.30-ഓടെയായിരുന്നു സംഭവം. രാത്രിയില്‍ കൂട്ടില്‍ നിന്ന് പുറത്തുവിട്ട നായ്ക്ക ളില്‍ ഒന്നിനെ പുലി പിടിച്ചുകൊണ്ടുപോയി. ഗുരുതരമായി പരിക്കേറ്റ മറ്റൊന്നിനെ വീട്ടില്‍ നിന്ന് 800 മീറ്ററോളം അകലെയുള്ള ചുങ്കത്ത് റോഡിന് സമീപം വ്യാഴാഴ്ച രാവിലെ കണ്ടെത്തുകയായിരു ന്നു.പ്രദേശത്തേക്ക് പുലിയെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വനമേഖ ലയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന മേലേ പയ്യാനി നിരവധി വീടു കളുള്ള പ്രദേശമാണ്.പുലിയിറങ്ങിയതോടെ ജനങ്ങള്‍ ഭീതിയിലായി. സംഭവസ്ഥലത്ത് വനംവകു പ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും വൈകിട്ടോടെ രണ്ട് നിരീക്ഷണ കാമറകള്‍ സ്ഥാപി ക്കുകയും ചെയ്തു.പുലിയെ എത്രയും വേഗം കൂടുവെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
