തച്ചമ്പാറ:പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ പൊന്നംകോട് ജങ്ഷന് സമീപം നിയന്ത്ര ണം വിട്ട പിക്കപ്പ് വാന്‍ സ്കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു.സ്കൂട്ടര്‍ യാത്ര ക്കാരിയായ കാരാകുറുശ്ശി വാഴേമ്പുറം താഴത്തെ കല്ലടി വീട്ടില്‍ ഷഹല (29) ആണ് മരിച്ചത്. ഒപ്പ മുണ്ടായിരുന്ന ഷഹലയുടെ പിതാവ് അന്‍വര്‍ (60), മകള്‍ ഇന്‍സാ ഫാത്തിമ (9), എന്നിവര്‍ക്കും കരിമ്പിന് ജ്യൂസ് വില്പ്പനക്കാരന് നാട്ടുകല്‍ സ്വദേശി ജാഫര്‍ (35) എന്നിവര്‍ക്ക് പരിക്കേറ്റു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.ഷഹലയും കുടുംബവും വിയ്യക്കുറുശ്ശി യിലേക്ക് പോകുന്നതിനിടെ ജ്യൂസ് കടയ്ക്ക് മുന്നില്‍ സ്കൂട്ടര്‍ നിര്‍ത്തി കടയിലേക്ക് കയറിയ സമയത്താണ് അപകടമുണ്ടായത്. കല്ലടിക്കോട് ഭാഗത്തുനിന്ന് വരികയായിരുന്ന പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് റോഡിന്റെ എതിര്‍ദിശയിലേക്ക് മാറി നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറിലിടിച്ച ശേഷം ജ്യൂസ് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.ഇതോടെയാണ് കടയുടമ ജാഫറിന് പരിക്കേറ്റത്.
ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ ആദ്യം തച്ചമ്പാറ യിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ഷഹലയെ രക്ഷി ക്കാനായില്ല. പരിക്കേറ്റ മറ്റ് മൂന്നുപേരെയും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഷാഹിദ് ആണ് ഷഹലയുടെ ഭര്‍ത്താവ്. മറ്റു മക്കള്‍: ഇസ്വാന്‍, ഇസിന്.