അഗളി: പട്ടികജാതി പട്ടികവര്‍ഗ നിയമസഭ സമിതി ശിശുമരണം സംഭവിച്ച ചിണ്ടക്കിയില്‍ കുഞ്ഞിന്റെ മാതാപിതാക്കളുമായും കുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി. പ്രദേശത്ത് പോഷകാഹാര ലഭ്യത കൃത്യമായി ഉറപ്പാക്കണമെന്ന് സമിതി ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര് ദേശം നല്കി. കൂടാതെ കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി സന്ദര്‍ശിച്ച സമിതി അംഗങ്ങള്‍ അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ സംവിധാനങ്ങളും വിലയി രുത്തി.
ആശുപത്രിയോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന അമ്മവീട്, ഡീ – അഡിക്ഷന് സെന്ററും പരിശോധിച്ചു. മുക്കാലി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളും സമിതി സന്ദര്‍ശിച്ചു. സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍, പഠന സംവിധാനങ്ങള്‍, ലൈബ്രറി എന്നിവ പരിശോധിച്ച സമിതി അധ്യാപകരുടെ വിവരങ്ങളും ശേഖരിച്ചു. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ കൂടുതല്‍ കോഴ്സു കള്‍ അനുവദിക്കേണ്ടതിന്റെ ആവശ്യകത സമിതി വിലയിരുത്തി. വിദ്യാര്‍ഥികളുടെ അഭിരു ചിക്കനുസരിച്ച് അവരെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കണമെന്നും സമിതി നിര്‍ദേശിച്ചു.
