കുമരംപുത്തൂര്‍:കുമരംപുത്തൂര്‍ പഞ്ചായത്തിലെ എടേരം വാര്‍ഡില്‍ അപകടങ്ങള്‍ ഒഴിവാക്കു ന്നതിനായി റോഡുസുരക്ഷാ കണ്ണാടികള്‍ സ്ഥാപിച്ചു.വാര്‍ഡ് മെമ്പര്‍ റാഫി മൈലംകോട്ടിലിന്റെ നേതൃത്വത്തിലാണ് നടപടി.
എം.ഇ.എസ്. കോളജ്-മൈലാംപാടം-പയ്യനെടം റോഡില്‍ വാര്‍ഡ് പരിധിയിലെ അപകടക രമായ വളവുകള്‍ക്ക് സമീപം മണ്ണാര്‍ക്കാട് ഇമേജ് മൊബൈല്‍സ് ആന്‍ഡ് കംപ്യൂട്ടേഴ്സി ന്റെ സഹകരണത്തോടെയാണ് കണ്ണാടികള്‍ സ്ഥാപിച്ചത്. സ്കൂള്‍പടി ജങ്ഷന്, എടേരം ജങ്ഷന്, കുളര്‍മുണ്ട ബീഡി കമ്പനി ജങ്ഷന് എന്നിവിടങ്ങളിലാണ് കണ്ണാടികള്‍ സ്ഥാപി ച്ചിരിക്കുന്നത്.
വളവുകള്‍ കാരണം എതിര്‍ദിശയില്‍ നിന്നും മറ്റു ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങ ള്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടാതിരിക്കുകയും അപകടങ്ങള്‍ ഉണ്ടാകുകയും ചെയ്യു ന്ന പശ്ചാത്തലത്തിലാണ് സുരക്ഷാ നടപടി സ്വീകരിച്ചത്. നേരത്തെയും ഇത്തരത്തില്‍ വളവുക ളില്‍ കണ്ണാടികള്‍ സ്ഥാപിച്ചിരുന്നു.
