പാലക്കാട്: കോങ്ങാട് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമാണ പുരോഗതി പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസി വിലയിരുത്തി. കെട്ടിട ത്തിന്റെ അവശേഷിക്കുന്ന പ്ലംബിങ്, സ്റ്റെയർകേസ് ഹാൻഡ് റെയിൽ ഫിറ്റിങ്, നിലം ടൈൽ പാകൽ, പഴയ കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യൽ എന്നീ പണികൾ ഉടൻ പൂർത്തിയാക്കാൻ മന്ത്രി നിർദ്ദേശം നൽകി.
ഓഫീസ് ആവശ്യത്തിനായുള്ള കുടിവെള്ളത്തിനായി തൂർന്നുപോയ പഴയ കോട്ടപ്പടി കിണർ പുനർനിർമിക്കണമെന്ന് പഞ്ചായത്ത് അംഗം മന്ത്രിയോട് ആവശ്യപ്പെട്ടു. ഫയർ സ്റ്റേഷൻ ഓഫീ സർ എൻ.കെ. ഷാജി, പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എൻജിനീയർ വി. രാജു, സീനിയർ സൂപ്രണ്ട് ബിന്ദു, പഞ്ചായത്ത് അംഗം സി.എൻ. ശിവദാസൻ, എം.കെ അബു സാലിഹ്, സിവിൽ ഡിഫൻസ് അംഗം രഞ്ജിത്ത്, ടി.യു. മുരളീകൃഷ്ണൻ എന്നിവർ നിർമ്മാണസ്ഥലം സന്ദർശിച്ചു.
