മണ്ണാര്‍ക്കാട്: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ഉറ പ്പാക്കാന് നടപ്പിലാക്കുന്ന ദാക്ഷായണി സ്വയംതൊഴില്‍ പദ്ധതിക്ക് പാലക്കാട് ജില്ലയില്‍ മികച്ച പ്രതികരണം.പദ്ധതിയുടെ ആനുകൂല്യങ്ങള്‍ക്കായി ആകെ 244 അപേക്ഷകളാണ് ലഭിച്ചത്. ആലത്തൂര്‍ ബ്ലോക്കില്‍ നിന്ന് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചു; ഏറ്റവും കുറവ് പാലക്കാട് നഗരസഭയിലും നെന്മാറ ബ്ലോക്കില്‍ നിന്നുമാണ്.മണ്ണാര്‍ക്കാട്-28, ഒറ്റപ്പാലം-26, ചിറ്റൂര്‍-15, പാലക്കാ ട് നഗരസഭ-4, കുഴല്‍മന്ദം-9, പട്ടാമ്പി – 11 ഗ്രൂപ്പ്-1, പാലക്കാട് ബ്ലോക്ക്-29 , ശ്രീകൃഷ്ണപ്പുരം-14, ഗ്രൂപ്പ്-2, ഷൊര്‍ണ്ണൂര്‍ നഗരസഭ-6, നെന്മാറ-4, തൃത്താല-32, മലമ്പുഴ-13, ആലത്തൂര്‍-34 ഗ്രൂപ്പ്-1, കൊല്ലങ്കോട് -19 ഗ്രൂപ്പ്-1 എന്നീങ്ങനെയാണ് അപേക്ഷ ലഭിച്ചിട്ടുള്ളത്.
സേഫ് ഭവന പദ്ധതി : ലഭിച്ചത് 7,634 അപേക്ഷകള്‍
പട്ടികജാതി വിഭാഗങ്ങളുടെ ഭവന പൂര്‍ത്തീകരണത്തിനും പുനരുദ്ധാരണത്തിനുമായി പട്ടികജാ തി വികസന വകുപ്പ് നടപ്പാക്കുന്ന 2026-27 വര്‍ഷത്തെ ‘സേഫ്’ (സെക്യൂര്‍ അക്കോമഡേഷന്‍ ആന്‍ഡ് ഫെസിലിറ്റി എന്‍ഹാന്‍സ്മെന്റ്) പദ്ധതിയ്ക്ക് ജില്ലയില്‍ വലിയ സ്വീകാര്യത ലഭിച്ചു. ജില്ലയില്‍ നിന്ന് ആകെ 7,634 അപേക്ഷകള്‍ ലഭിച്ചു .ഈ വര്‍ഷം ജില്ലയില്‍ നിന്നുമാത്രം 600 ഗുണഭോക്താക്കള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം അനുവദിക്കുന്നത്. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചപ്പോള്‍, പാലക്കാട് നഗരസഭയിലാണ് ഏറ്റവും കുറവ് അപേക്ഷകള്‍ ലഭിച്ചത്.
പാലക്കാട് ബ്ലോക്ക് – 728, ചിറ്റൂര്‍ – 671, മണ്ണാര്‍ക്കാട് – 554, നെന്മാറ- 577, പട്ടാമ്പി – 493, ശ്രീകൃഷ്ണപുരം – 830, തൃത്താല-521,ആലത്തൂര്‍ – 815, കുഴല്‍മന്ദം – 461, ഷൊര്‍ണൂര്‍ നഗരസഭ – 175, മലമ്പുഴ – 360, പാലക്കാട് മുനിസിപ്പാലിറ്റി – 65, കൊല്ലങ്കോട് – 561, ഒറ്റപ്പാലം – 823 എന്നിങ്ങനെയാണ് അപേക്ഷ ലഭിച്ചത്.
പഠനമുറി പദ്ധതി ; ജില്ലയില്‍ 3,791 അപേക്ഷകള്‍ ലഭിച്ചു
പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന ‘പഠനമുറി’ പദ്ധതിയുടെ ആനുകൂല്യത്തിനാ യി ജില്ലയില്‍ ആകെ 3,791 അപേക്ഷകളാണ് ലഭിച്ചത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥി കളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. കൊല്ല ങ്കോട് ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചപ്പോള്‍, പാലക്കാട് നഗരസഭയിലാണ് ഏറ്റവും കുറവ് അപേക്ഷകള്‍ ലഭിച്ചത്.
പാലക്കാട് ബ്ലോക്ക് – 230, ചിറ്റൂര്‍ – 257, മണ്ണാര്‍ക്കാട് – 162, നെന്മാറ- 231, പട്ടാമ്പി – 192, ശ്രീകൃഷ്ണപുരം – 440, തൃത്താല- 234, ആലത്തൂര്‍ – 303, കുഴല്‍മന്ദം – 516, ഷൊര്‍ണൂര്‍ നഗരസഭ – 35 , മലമ്പുഴ – 77, പാലക്കാട് നഗരസഭ – 22, കൊല്ലങ്കോട് – 589, ഒറ്റപ്പാലം – 503 എന്നിങ്ങനെയാണ് അപേക്ഷ ലഭിച്ചത്.
