പാലക്കാട്: വിശ്വവിഖ്യാതമായ കല്‍പ്പാത്തി രഥോത്സവം പടിവാതില്‍ക്കലെത്തി നില്‍ക്കെ, ജില്ലയുടെ ചരിത്രവും കാര്‍ഷിക സംസ്കാരവും സംഗീത പാരമ്പര്യവുമെല്ലാം തൊട്ടറിയാന്‍ അവസരമൊരുക്കുന്ന ചാത്തപുരത്തെ ജില്ലാ പൈതൃകമ്യൂസിയവും സന്ദര്‍ശകരെ കാത്തിരി ക്കുന്നു. ചിങ്ങത്തില് തുടങ്ങി കര്‍ക്കടകത്തില്‍ അവസാനിക്കുന്ന ഒരു മലയാളവര്‍ഷത്തില്‍ പാലക്കാടണിയുന്ന വ്യത്യസ്തഭാവങ്ങള്‍ വരച്ചിടുന്ന മ്യൂസിയത്തില്‍ ആറ് വേറിട്ട ഗ്യാലറികളുണ്ട്.
ഉത്ഭവം, ഉദയം, മരതകം, ഉത്സവം, നവരസം, പുരാണം എന്നിങ്ങനെ ആറു മേഖലകളായി തിരിച്ചാ ണ് പാലക്കാടിന്റെ കാര്ഷികപശ്ചാത്തലവും സംഗീത-കലാപാരമ്പര്യങ്ങളെയും മ്യൂസിയത്തില്‍ സമന്വയിപ്പിച്ചിരിക്കുന്നത്. ചൊവ്വ മുതല്‍ ഞായര്‍ വരെ രാവിലെ 9.30 മുതല്‍ വൈകീട്ട് 4.30 വരെ യാണ് മ്യൂസിയത്തിന്റെ പ്രവര്‍ത്തനം. തിങ്കളാഴ്ചകളും ദേശീയ അവധി ദിവസങ്ങളും ഒഴികെയു ള്ള ദിവസങ്ങളില്‍ മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 5 രൂപയുമാണ് പ്രവേശന ഫീസ്. പാല ക്കാടിന്റെ സംസ്കാരം ആഴത്തില്‍ അറിയാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും കുറഞ്ഞ സമയ ത്തിനുള്ളില്‍ പൂര്‍ണ്ണമായൊരു ചിത്രം നല്കാന് ഈ മ്യൂസിയത്തിന് സാധിക്കും.
മ്യൂസിയത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ സന്ദര്‍ശകരെ സ്വീകരിക്കുന്നത് ഉത്ഭവം ഗാലറി യാണ്.പഞ്ചവാദ്യത്തിന്റെ ഉത്ഭവ ചരിത്രവും കരിമ്പനകളും നെല്‍പ്പാടങ്ങളും പാലക്കാടന്‍ കാറ്റും ഉള്‍പ്പെടുത്തിയ ആമുഖ വീഡിയോയും പ്രദേശത്തിന്റെ തനിമ വ്യക്തമാക്കുന്ന ഇല്ലസ് ട്രേഷനുകളും ഇവിടെ ഒരുക്കിയിരിക്കുന്നു.തൊട്ടടുത്തുള്ള ഉദയം ഗാലറിയില്‍ ചിങ്ങം, കന്നി, തുലാം മാസങ്ങളിലെ പ്രധാന ആഘോഷങ്ങളായ ഓണം, നവരാത്രി, കല്‍പ്പാത്തി രഥോത്സവം എന്നിവയോടൊപ്പം കഥകളി, തെയ്യം, മോഹിനിയാട്ടം തുടങ്ങിയ കേരളത്തിന്റെ കീര്‍ത്തി കേട്ട കലാരൂപങ്ങളും ദൃശ്യവല്‍ക്കരിച്ചിരിക്കുന്നു. സര്‍പ്പാരാധനയും കളമെഴുത്തും പാട്ടും അവയ്ക്കു ള്ള വാദ്യോപകരണങ്ങളും ഈ ഗാലറിയെ സമ്പന്നമാക്കുന്നു.
തുടര്‍ന്നുള്ള മാസങ്ങളിലെ ഗ്രാമീണ ജീവിതത്തിലേക്ക് കാഴ്ചക്കാരെ നയിക്കുന്നത് മരതകം ഗാല റിയാണ്. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന പാലക്കാട്ടെ ആദിവാസി വിഭാഗങ്ങളായ മലയര്‍, ഇരവാളര്‍, ഇരുളര്‍ എന്നിവരുടെ ജീവിതരീതികളും കലകളും വാദ്യോപകരണങ്ങളും ഇവിടെ പരിചയപ്പെടാം.മകരം മുതല്‍ മേടം വരെയുള്ള ഉത്സവക്കാലത്തെ അടയാളപ്പെടുത്തുന്ന ഉത്സവം ഗാലറിയില്‍ വൈവിധ്യമാര്‍ന്ന ആഘോഷങ്ങളും കേരള മുസ്ലിംകളുടെ കുടിയേറ്റ ചരിത്രം വിവരിക്കുന്ന മാപ്പും സജ്ജീകരിച്ചിട്ടുണ്ട്. ഒപ്പന, ദഫ്മുട്ട്, അര്‍ബനമുട്ട്, നേര്‍ച്ച എന്നിവയോടൊപ്പം വേല, പൂരം, കുതിരയെടുപ്പ്, രഥോത്സവം എന്നിവയുടെ ആവിഷ്കാരങ്ങളും ഇവിടെ കാണാം.
അടുത്തതായി പാലക്കാടന്‍ കലകളായ തുള്ളല്‍, തോല്പാവക്കൂത്ത്, പൊറാട്ടുനാടകം എന്നിവ യുടെ വസ്ത്രാലങ്കാരങ്ങളും പിന്നണി വാദ്യശേഖരങ്ങളും പരിചയപ്പെടുത്തുന്ന നവരസം ഗാലറി യാണ്. അവസാന ഗാലറിയായ പുരാണത്തില്‍ ഇതുവരെയുള്ള കാഴ്ചകളുടെ സംഗ്രഹത്തോടൊപ്പം ടച്ച് സ്ക്രീന്‍ കിയോസ്കുകളും ദൃശ്യ-ശ്രവ്യ ഗൈഡുകളും ഒരുക്കിയിരിക്കുന്നു. പാലക്കാട് സംഭാ വന ചെയ്ത കലാകാരന്മാര്ക്കുള്ള ആദരവായി വലിയ ഡിജിറ്റല്‍ കലാശേഖരവും ഇവിടെ സന്ദര്‍ശ കര്‍ക്കായി ഒരുക്കിയിട്ടുണ്ട്.
