മണ്ണാര്‍ക്കാട്: ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മി റ്റിയുടെ നേതൃത്വത്തില്‍ ഉപവാസസമരം നടത്തി. ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തില്‍ നേതാ ക്കളും പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി. ഡല്‍ഹിയിലെ സമരപരമ്പകള്ക്ക് അഭിവാദ്യമര്പ്പി ച്ചും, ഗ്യാനേഷ്കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു ഉപവാസം.
സമരം ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് അധ്യക്ഷനായി. മറ്റുനേതാക്കളായ പി.ആര് സുരേഷ്, വി.വി ഷൗക്കത്തലി, കെ.ബാലകൃഷ്ണന്, എം.സി വര്‍ഗീസ്, ശശിധരന് എടത്തൊടി, അരുണ്‍കുമാര്‍ പാലക്കുറുശ്ശി, കുരിക്കള്‍ സെയ്ത്, കെ.ജി ബാബു, പൂതാനി നസീര്‍ ബാബു, ഗിരീഷ് ഗുപ്ത, നൗഫല്‍ തങ്ങള്‍, പി.ഖാലിദ്, കെ.ഹബീബുള്ള അന്‍സാരി, ഷിഹാബ് കുന്നത്ത്, അഡ്വ.ജയറാം, കെ.വേണു ഗോപാല്‍, ഫിലിപ്പ്, വി.ഡി പ്രേംകുമാര്‍, സിബ്ഹത്ത് മഠത്തൊടി, മനച്ചിത്തൊടി ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു.
