പാലക്കാട്: അമിതഭാരം കയറ്റി പോകുന്ന വാഹനങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാ ക്കുമെന്ന് ജില്ലാ വികസന സമിതി. പൊലിസ്, റെവന്യു, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങിയ സംയുക്ത സ്ക്വാഡാണ് പരിശോധന നടത്തുക. ഇത്തരത്തില്‍ അമിത ലോഡുമായി പോകുന്ന വാഹനങ്ങള്‍ അപകടങ്ങളും റോഡുകള്‍ക്ക് കേടുപാടുകളും ഉണ്ടാക്കുന്നതായും ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.
ചിറ്റൂര്‍-തത്തമംഗലം നഗരസഭയിലെ വെള്ളപ്പന ലൈഫ് മിഷന് സമുച്ചയത്തിന്റെ നിലവിലെ പ്രവൃത്തികള്‍ തുടരുന്നത് സംബന്ധിച്ച് പരിശോധന നടത്താന്‍ ഐഐടിയെ ചുമതലപെടുത്ത ണമെന്ന് സുമേഷ് അച്യുതന് എം.എല്‍.എ. ആവശ്യപ്പെട്ടു. പൊല്‍പ്പുള്ളി പഞ്ചായത്തില്‍ ഭൂമിക്ക് പട്ടയം നല്കിയപ്പോള് 32 ഗുണഭോക്താക്കള്‍ക്ക് വഴിക്കുള്ള സ്ഥലം നല്‍കുന്നതിന് നടപടി സ്വീ കരിക്കണമെന്നും വേമ്പ്ര മലനാട് പ്രദേശത്തെ 15 ഓളം കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കണ മെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അകത്തേത്തറ- നടക്കാവ് മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ സുഗമമായി സഞ്ചരിക്കുന്നതിനുള്ള പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് എ പ്രഭാകരന് എം എല്‍ എ പറഞ്ഞു. മലമ്പുഴയിലെ എസ് ടി സഹകരണ സംഘത്തിന്റെ ഭൂസ്വത്ത് കൈയേറ്റം സംബന്ധിച്ച് നടപടി സ്വീകരിക്കുക, പുതുപ്പരിയാരം- മുണ്ടൂര്‍ ഭാഗത്ത് വാട്ടര്‍ടാങ്ക് നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടും വെള്ളം ലഭ്യമാക്കാത്തത് സംബന്ധിച്ച് അതിവേഗം നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളും എംഎല്‍എ യോഗത്തില്‍ ഉന്നയിച്ചു.
മുണ്ടൂര്‍ – തൂത റോഡില്‍ തുടര്‍ച്ചയായി അപകടങ്ങള്‍ സംഭവിക്കുന്നതില്‍ റോഡ് മാര്‍ക്കിങ്, സൂചന ബോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്ന് പി മമ്മി ക്കുട്ടി എം എല്‍ എ ആവശ്യപ്പെട്ടു. മാന്നന്നൂര്‍ ഉരുക്കുതടയണ നിര്‍മാണ പുരോഗതി സംബന്ധി ച്ചും ഷൊര്‍ണൂര്‍ ഷീ ലോഡ്ജ് നിര്‍മാണവുമായി ബന്ധപ്പെട്ട നടപടികളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എ.ം എ.അബ്ദുള്‍ ലത്തീഫ് അധ്യക്ഷനായി. ഡെപ്യൂട്ടി കലക്ടര്‍മാരായ മുഹമ്മദ് റാഫി, മുരളി മോഹന്‍, പാലക്കാട് ആര്.ഡി.ഒ. കെ.ദേവകി, ജില്ലാ പ്ലാനിങ് ഓഫിസര്‍ ഏലിയാമ നൈനാന്, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങി യവര്‍ പങ്കെടുത്തു.
