തച്ചമ്പാറ: സമൂഹത്തിന് നന്മയുടെ സന്ദേശം പകരേണ്ടത് മതസംഘടനകളുടെ ധര്‍മ്മമാണെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്ഗനൈസേഷന് പാലക്കാട് ജില്ലാ നേതൃസംഗമം അഭിപ്രായപ്പെട്ടു. മുള്ളത്തുപാറ അല്‍ഹിക്മ സെന്ററില്‍ വെച്ചാണ് നേതൃസംഗമം നടന്നത്.
വര്‍ത്തമാനകാലത്ത് മാനവസമൂഹത്തെ വഴിതെറ്റിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍, ദൈവികസന്ദേശങ്ങള്‍ പകര്‍ന്ന് നന്മതിന്മകള് വേര്‍തിരിച്ച് ബോധ്യപ്പെടുത്താ നുള്ള പ്രവര്‍ത്തനങ്ങള്‍ മതസംഘടനകള്‍ ജാഗ്രതയോടെ തുടരണമെന്ന് സംഗമം ആഹ്വാനം ചെയ്തു.
സമൂഹമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെല്ലാം പിന്തുടര്ന്ന് ഭയം സൃഷ്ടിക്കുകയല്ല, മറിച്ച് ശരിയായ ദിശാബോധം നല്കി പ്രതിസന്ധികളെ തരണം ചെയ്യാന്‍ ജനങ്ങളെ പ്രാപ്തരാക്കുകയാ ണ് മതസംഘടനകളുടെ ദൗത്യം. മതങ്ങള്‍ തമ്മില്‍ ആശയപരമായ വ്യത്യാസങ്ങളുണ്ടെങ്കിലും മാനവികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സ്നേഹവും സാഹോദര്യവും പുലര്‍ത്താനുള്ള പാഠങ്ങള്‍ പുതിയ തലമുറയ്ക്ക് കൈമാറാന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും നേതൃസംഗമം ഓര്മ്മി പ്പിച്ചു.
നിത്യപ്രസക്തം പ്രവാചകന് (സ) എന്ന പ്രമേയത്തില്‍ നവംബര്‍ 20-ന് പാലക്കാട് മുഹമ്മദ് ബാഗ് ഇവന്റ് സെന്ററില്‍ നടക്കുന്ന ഹദീസ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നേതൃസംഗ മത്തില്‍ സുബൈര്‍ സലഫി അധ്യക്ഷനായി. സെക്രട്ടറി ഉണ്ണീന്‍ ബാപ്പു, മൂസ സ്വലാഹി, അസീസ് സ്വലാഹി, സുധീര്‍ മേച്ചേരി, സനാബുല്ലാഹ് പാലക്കാട്, മഹറൂഫ് കടമ്പഴിപ്പുറം, അനസ് തച്ചമ്പാറ, സലാം പാലക്കാട്, അബ്ദുല്‍ വഹാബ്, ഫുആദ് കൊപ്പം, ആരിഫ് കൊപ്പം എന്നിവര്‍ സംസാരിച്ചു.
