പാലക്കാട്:കോവിഡ് 19 പ്രതിരോധത്തിൻ്റെ പശ്ചാത്തലത്തില്‍ ജില്ല യിലൊട്ടാകെ ക്വാറന്റൈനിൽ ഉള്ളവരെ കര്‍ശനമായി നിരീക്ഷി ക്കുന്നതിനും ലോക് ഡൗൺ നിബന്ധനകള്‍ ലംഘിക്കു ന്നവര്‍ക്കെ തിരെയും ശാരീരിക അകലം പാലിക്കാതെ പെരുമാറുന്നവര്‍ക്കെ തിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ പോലീസ് മേധാവി നിര്‍ദേശം നല്‍കി. ക്വാറ ന്റൈനിൽ ഇരിക്കുന്നവര്‍ വീടിന് പുറത്തിറങ്ങുന്നത് ശ്രദ്ധയില്‍ പ്പെട്ടാല്‍ അയല്‍വാസികളും, അധികൃതരും തൊട്ടടുത്തുള്ള പോലീ സ് സ്റ്റേഷനിലോ ജില്ലാ പോലീസ് ആസ്ഥാനത്തിലെ കോവിഡ് കൺട്രോൾ റൂം മൊബൈല്‍ നമ്പറായ 9497963100 എന്ന നമ്പറിലോ വിളിച്ച് അറിയിക്കാവുന്നതാണ്.

വിവാഹങ്ങളില്‍ 50 പേരില്‍ കൂടുതലും മരണാനന്തര ചടങ്ങുകള്‍ ക്ക് 20 പേരില്‍ കൂടുതലും പങ്കെടുക്കുന്നില്ലെന്ന്‍ പോലീസ് ഉറപ്പ് വരുത്തുന്നതാണ്. 50 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്നത് ശ്രദ്ധയില്‍ പ്പെട്ടാല്‍ വിവാഹം നടത്തിയവര്‍ക്കെതിരെയും പങ്കെടുത്തവര്‍ക്കെ തിരെയും കേസ് എടുക്കുന്നതാണ്. ജില്ലയില്‍ പോലീസിനെ കൂടാ തെ 1000 സന്നദ്ധ പ്രവര്‍ത്തകരെ കൂടി പങ്കാളികളാക്കി നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ഓരോ വാര്‍ഡിലും കര്‍ശനമാക്കും. കൂടാതെ, പോലീസ് സ്റ്റേഷന്‍ തലത്തില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കും.

മാര്‍ക്കറ്റുകളില്‍ സാമൂഹിക അകലം പാലിക്കുന്ന കാര്യവും മാസ്ക് ധരിക്കുന്നതും ഉറപ്പാക്കാന്‍ കൺട്രോൾ റൂമിൽ വാഹനങ്ങളെ നിരീ ക്ഷിക്കും. ഉപഭോക്താക്കള്‍ അധികം വരുന്ന തുണിക്കടകള്‍, ജ്വല്ലറികള്‍, തുടങ്ങിയ സ്ഥാപനങ്ങളില്‍ ഉപഭോക്താക്കളുടെ പേരും ഫോണ്‍ നമ്പറും ദിവസേന രേഖപ്പെടുത്തുവാന്‍ നിര്‍ദേശം നല്‍കി. ഇത് സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിന് സഹായകമാവും.

പരാതിക്കാര്‍ക്ക് പോലീസ് സ്റ്റേഷനുകളില്‍ നേരിട്ട് എത്താതെ ഇ-മെയില്‍, വാട്സാപ്പ് എന്നിവ മുഖേന കോവിഡ് കാലം കഴിയുന്നത് വരെ പരാതി നല്‍കാവുന്നതാണ്. നാളെ മുതല്‍ തുറക്കുന്ന ബീവ റേജസ് ഔട്ട്ലെറ്റ്കളുടെ മുമ്പിലും ബാറുകളിലും ടോക്കണ്‍ പ്രകാര മുള്ള ആളുകള്‍ മാത്രമേ എത്തുന്നുവെന്ന്‍ ഉറപ്പ് വരുത്താനും ലംഘിക്കുന്നവർക്കെതിരെ നടപടി എടുക്കാനും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എസ്.എസ്.എൽ.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ നടക്കുന്ന സ്കൂളുകളില്‍ സുരക്ഷ ക്കായി 259 പോലീസുകാരെയും 118 എൻ സി സി വോളണ്ടിയർ മാരെയും നിയോഗിച്ചതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!