പാലക്കാട്:ജില്ലയില്‍ ഒരു അതിഥി തൊഴിലാളിയും മലമ്പുഴ സ്വദേ ശിയായ ഒരു വനിതയ്ക്കുമുള്‍പ്പെടെയാണ് ഇന്ന് ഏഴ് പേര്‍ക്ക് കോവി ഡ് 19 സ്ഥിരീകരിച്ചു. മെയ് 13 ന് ചെന്നൈയില്‍ നിന്നും വന്ന് മെയ് 24 രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ അമ്മയാണ് വനിത. രോഗം സ്ഥിരീകരിച്ച ആസാമില്‍ നിന്നുള്ള അതിഥി തൊഴിലാളി കഞ്ചിക്കോട് ഒരു സ്വകാര്യ ഹോട്ടലില്‍ ജോലി ചെയ്യുകയാണ്.മെയ് 13-ന് നാട്ടിലെത്തിയ മുണ്ടൂര്‍ സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച മറ്റൊരു വ്യക്തി. മെയ് 13 ന് ചെന്നൈയില്‍ നിന്നും എത്തി മെയ് 23 ന് രോഗം സ്ഥിരീകരിച്ച ആളുടെ കൂടെ യാത്ര ചെയ്ത് വന്ന വ്യക്തി യാണ് ഇദ്ദേഹം.മെയ് 11ന് ഹൈദരാബാദില്‍ നിന്നും നാട്ടിലെത്തിയ കടമ്പഴിപ്പുറം സ്വദേശി മെയ് 20 ന് ചെന്നൈയില്‍ നിന്നും നാട്ടിലെ ത്തിയ കടമ്പഴിപ്പുറം സ്വദേശി മെയ് 20ന് ലണ്ടനില്‍ നിന്ന് നാട്ടിലെ ത്തിയ അമ്പലപ്പാറ സ്വദേശി ബാംഗ്ലൂരില്‍ നിന്ന് മെയ് 18 ന് നാട്ടി ലെത്തിയ ഒരു കഞ്ചിക്കോട് സ്വദേശി എന്നിവരാണ് മറ്റ് രോഗബാ ധിതര്‍.ഇതില്‍ മുണ്ടൂര്‍ സ്വദേശിയുടെ സാമ്പിള്‍ മെയ് 24 നും മറ്റുള്ള വരുടെ മെയ് 25 നും ആയി പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്നാണ് പരിശോധനയ്ക്ക് എടുത്തിട്ടുള്ളത്.ഇതര സംസ്ഥാനങ്ങ ളില്‍ നിന്ന് വന്നവര്‍ക്ക് യാത്ര പാസ് ഉണ്ടായിരുന്നു.രോഗം സ്ഥിരീ കരിച്ചവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി വരികയാണ്.നിലവില്‍ പാലക്കാട് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ ഒരു മലപ്പുറം സ്വദേശിയും മെയ് 23 ന് രോഗം സ്ഥി രീകരിച്ച ഒരു ഇടുക്കി സ്വദേശിനിയും (ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍) മെയ്24, 17 തീയതികളിലായി രോഗം സ്ഥിരീകരിച്ച രണ്ട് തൃശ്ശൂര്‍ സ്വദേശികളും ഇന്നലെ (മെയ് 26) രോഗം സ്ഥിരീകരിച്ച ഒരു പൊന്നാനി സ്വദേശിയും ഇന്ന് രോഗം സ്ഥിരീകരിച്ച ആസാം സ്വദേ ശിയും ഉള്‍പ്പെടെ 89 പേരായി.നിലവില്‍ ഒരു മങ്കര സ്വദേശി എറണാ കുളത്തും ഒരു നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!