കോട്ടോപ്പാടം: വായില്‍ വ്രണവുമായി തീറ്റയെടുക്കാനാകാതെ കാടിറങ്ങിയെത്തി മൂന്ന് ദിവസത്തോളമായി തിരുവിഴാംകുന്ന് അമ്പലപ്പാറ തെയ്യകുണ്ട് വെള്ളിയാര്‍ പുഴയില്‍ നിലയുറപ്പിച്ചിരുന്ന കാട്ടാന ഒടുവില്‍ ചെരിഞ്ഞു.കുങ്കിയാനകളെ എത്തിച്ച് ആനയെ പുഴയില്‍ നിന്ന് കയറ്റി ചികിത്സ നല്‍കാനുള്ളനീക്കത്തിനിടെയാണ്
ഇന്ന് വൈകീട്ട് നാല് മണിയോടെ ആന ചെരിഞ്ഞത്.
ഏകദേശം പതിനഞ്ച് വയസ് പ്രായം മതിക്കുന്ന പിടിയാനയെ തിങ്ക ളാഴ്ച രാവിലെയേടെയാണ് ജനവാസ കേന്ദ്രത്തിന് സമീപം കണ്ടത്. ഓടക്കാട് ഭാഗത്ത് നിന്നും ആളുകള്‍ ബഹളം വെച്ച് ഓടിച്ച ആന തെയ്യകുണ്ടില്‍ പുഴയിലിറങ്ങി നില്‍പ്പ് തുടങ്ങുകയായിരുന്നു. ഇതോടെയാണ് വനംവകുപ്പിനെ നാട്ടുകാര്‍ വിവരം അറിയിച്ചത്. വനം വകുപ്പ്,വന്യജീവി വകുപ്പ് ഉന്നത ഉദ്യോഗസ്ഥരടക്കം സ്ഥല ത്തെത്തി ആനയെ പുഴ കയറ്റി കാട്ടിലേക്ക് കയറ്റാന്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും മുറിവേറ്റ വായയുടെ ഭാഗം വെള്ളത്തിലേക്ക് താഴ്ത്തി നില്‍പ്പ് തുടരുകയായിരുന്നു.അവശനിലയിലായ ആരോ ഗ്യ നില പരിഗണിച്ച് ആനക്ക് ആദ്യദിവസം രാത്രിയോടെ നിരീക്ഷ ണമേര്‍പ്പെടുത്തി. മയക്ക് വെടി വെച്ച് തളച്ച് ചികിത്സ നല്‍കാന്‍ ആലോചന നടത്തിയെങ്കിലും ആന പുഴയില്‍ നിന്നും കയറാത്തതിനെ തുടര്‍ന്ന് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.
അതേസമയം രാത്രിയില്‍ ആന പുഴ കയറി ജനവാസമേഖലയി ലേക്ക് എത്തിയത് പരിഭ്രാന്തി പരത്തിയിരുന്നു.എന്നാല്‍ നാശനഷ്ട ങ്ങളൊന്നുമുണ്ടാക്കാതെ ആന തിരികെയെത്തി പുഴയില്‍ തന്നെ നിലയുറപ്പിക്കുകയും ചെയ്തു.ഒരു തരത്തിലും ആനയെ കാട്ടിലേക്ക് തുരത്താനാകാതായതോടെയാണ് കുങ്കിയാനകളെ ഉപയോഗിച്ച് ആനയെ പുഴയില്‍ നിന്ന് കയറ്റാനായി ദൗത്യ സംഘം ചീഫ് വൈ ല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി തേടിയത്.അനുമതിയായ മുറയ്ക്ക് പാലക്കാട് ധോണിയില്‍ നിന്നും രണ്ട് കുങ്കിയാനകളെ ഇന്ന് ഉച്ചയോടെ സ്ഥലത്തെത്തിച്ചിരുന്നു.ഇവയെ ഉപയോഗിച്ച് ആനയെ പുഴയില്‍ നിന്ന് കയറ്റി ചികിത്സ നല്‍കാനുള്ള ശ്രമത്തിനിടെയാണ് ആന ചെരിഞ്ഞത്.തുടര്‍ന്ന് വൈകീട്ടോടെ ആനയുടെ ജഡം ക്രെയിനുപയോഗിച്ച് പുഴയില്‍ നിന്നും പുറത്തെത്ത് മുളക് വള്ളം ഭാഗത്തെത്തിച്ചു. നാളെ പോസ്റ്റ് മാര്‍ട്ടം നടത്തി സംസ്‌കരിക്കും.
ഏകദേശം പത്ത് ദിവസത്തോളമായി ആന തീറ്റയെടുത്തിട്ടില്ലെ ന്നാണ് നിഗമനം.ഇതിന്റെ അവശത പ്രകടമായിരുന്നു.പോസ്റ്റ് മാര്‍ ട്ടത്തിന് ശേഷമേ ആനയുടെ വായില്‍ മുറിവുണ്ടായതെന്ന് എങ്ങി നെയന്ന് വ്യക്തമാകൂ.തൃശ്ശൂര്‍ അസി ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡേവിഡിന്റെ നേതൃത്വത്തിലായിരിക്കും പോസ്റ്റ് മാര്‍ട്ടം. മണ്ണാര്‍ ക്കാട് ഡിഎഫ്ഒ സുനില്‍ കുമാര്‍, സൈലന്റ് വാലി വൈല്‍ഡ് ലൈ ഫ് വാര്‍ഡന്‍ സാമുവല്‍ പച്ചൗ, സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് അസി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അജയ്‌ഘോഷ്, മണ്ണാര്‍ക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ യു ആഷിക്ക് അലി,അഗളി റേഞ്ച് ഓഫീസര്‍ ഉദയന്‍, ഭവാനി റേഞ്ച് ഓഫീസര്‍ ആശാലത, തിരു വിഴാം കുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റര്‍ എം ശശികു മാര്‍, എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘവും മണ്ണാ ര്‍ക്കാട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മേഹന കൃഷ്ണന്റെ നേതൃത്വ ത്തിലുള്ള ദ്രുതകര്‍മ്മ സേന അംഗ ങ്ങളും സ്ഥലത്തെത്തിയിരുന്നു.