പട്ടാമ്പി: പൂക്കളമിടലും, ഊഞ്ഞാലാട്ടവും പുലികളിയുമൊക്കെയായി നരിപ്പറമ്പ് ജി.യു.പി. സ്കൂ ളില്‍ ഓണാഘോഷപരിപാടികള്‍ കൊഴുക്കുകയായിരുന്നു.അപ്പോഴാണ് അപ്രതീക്ഷിതമായി ഒരു അഥിതിയെത്തിയത്. ആളെ കണ്ടതോടെ കുട്ടികളാകെ അമ്പരന്നു. സാക്ഷാല്‍ വിദ്യാഭ്യാസമന്ത്രി എന്‍.ഷംസുദ്ദീന്. അമ്പരപ്പ് വൈകാതെ ആഹ്ലാദത്തിലേക്ക് വഴിമാറി.പിന്നെ ആഘോഷ പരിപാ ടികള്‍ കൂടുതല്‍ ആവേശത്തിലായി.
മന്ത്രിയെ കണ്ടതോടെ കുട്ടികള്‍ ചുറ്റുംവളഞ്ഞു. കുശലംപറച്ചിലും ഓണക്കാര്യങ്ങളും പങ്കുവെ യ്ക്കലുമായി. അതിനിടയില്‍ മാവേലിവേഷധാരിവക നല്ലൊരു അനുഗ്രഹവും മന്ത്രിക്ക് കിട്ടി. ഓണാഘോഷത്തിന് മന്ത്രിയെ തന്നെ കിട്ടിയതോടെ, കുട്ടികള്‍ സ്കൂള്‍ അങ്കണത്തെ പൂവിളിക ളും ഓണപ്പാട്ടുകളും ചെണ്ടമേളവും കൊണ്ട് നിറച്ചു.’തിരുവോണപ്പുലരിതന്‍ തിരുമുല്ക്കാഴ്ച വാങ്ങാന്‍’ എന്ന ഗാനം പാടി മന്ത്രിയും കൂട്ടിക്കൂട്ടത്തിനൊപ്പം ആഘോഷത്തില്‍ സജീവമായി.
തലപ്പാവ് കെട്ടി, ഓണപ്പാട്ടും പാടി വടംവലി മത്സരത്തിലും മന്ത്രി പങ്കെടുത്തതോടെ ആര്‍പ്പു വിളികളുമായി അധ്യാപകരും രംഗത്തെത്തിഓണത്തിന്റെ പഴമയും തനിമയും ചോര്‍ന്നു പോകാതെ പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്കാന് സാധിച്ചതിന് അധ്യാപകരെ മന്ത്രി അഭി നന്ദിച്ചു.ഔദ്യോഗിക ഗൗരവമെല്ലാം മാറ്റിവെച്ച്, കുട്ടികളില്‍ ഒരാളായി ഓണക്കളികളിലും സദ്യയിലും പങ്കാളിയായാണ് സ്കൂളില്‍ നിന്നും മന്ത്രി മടങ്ങിയത്.
