പാലക്കാട്:ചെന്നൈയില്‍ നിന്നെത്തി ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറ ന്റൈനില്‍ കഴിയുകയായിരുന്ന പട്ടാമ്പി കൊടുമുണ്ട സ്വദേശി (64)ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു.മെയ് 17നാണ് ഇദ്ദേഹം ജില്ലയില്‍ എത്തിയത്.നാട്ടിലെത്തിയ ശേഷം മുതുതല പഞ്ചായ ത്തിലെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കഴിഞ്ഞ് വരവേ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് 19ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.20ന് സ്രവം പരിശോധനക്കയച്ചു .ഇന്ന് രോഗം സ്ഥിരീകരിക്കുകയായിരുന്നു.ഇതോടെ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മലപ്പുറം,തൃശ്ശൂര്‍ സ്വദേശികള്‍ ഉള്‍പ്പടെ 21 പേരായി.ഒരു ആലത്തൂര്‍ സ്വദേശിയും മങ്കര സ്വദേശിയും ഉള്‍പ്പെടെ രണ്ടുപേര്‍ എറണാകുള ത്തും ചികിത്സയിലുണ്ട്.

പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരേയും നിരീക്ഷണത്തിലാക്കിയതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്.നിലവില്‍ 7688 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.ഇതില്‍ 7641 പേര്‍ വീടുകളിലും 47 പേര്‍ ജില്ലാ ആശുപത്രിയിലുമാണ് നിരീക്ഷ ണത്തിലുള്ളത്.ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു. പരിശോധന യ്ക്കായി ഇതുവരെ അയച്ച 4990 സാമ്പിളുകളില്‍ ഫലം വന്ന 4500 നെഗറ്റീവും 33 എണ്ണം പോസിറ്റീവാണ്. ഇതില്‍ 13 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ആകെ 41275 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 33587 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!