മണ്ണാര്‍ക്കാട്: എന്‍.ഷംസുദ്ദീന്റെ ചരിത്രവിജയം ആഘോഷിച്ച് നഗരത്തില്‍ യു.ഡി.എഫ്. നടത്തിയ ആഹ്ലാദപ്രകടനത്തില് പ്രവര്‍ത്തകരുടെ ആവേശം അലതല്ലി.നെല്ലിപ്പുഴയില്‍ നിന്നും ആരംഭിച്ച് കുന്തിപ്പുഴയില്‍ സമാപിച്ച പ്രകടനത്തില്‍ നേതാക്കളും പ്രവര്ത്തകരുമുള് പ്പടെ നൂറുകണക്കിന് പേര് അണിനിരന്നു.
വോട്ടണ്ണല്‍ പുരോഗമിക്കുമ്പോള്‍ തന്നെ ഷംസുദ്ദീന്റെ തുടര്‍ച്ചയായ നാലാം വിജയം ഉറപ്പിച്ച തോടെ ഉച്ചയ്ക്ക് മുന്‍പെ കെടികെട്ടിയ വാഹനങ്ങളിലും മറ്റുമായി പ്രവര്‍ത്തകര്‍ നഗരത്തിലേക്ക് ഒഴുകിയെത്തി. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ നെല്ലിപ്പുഴ ഗാന്ധിസ്ക്വയറില്‍ മുന്നണി നേതാ ക്കളും പ്രവര്‍ത്തകരും സംഗമിച്ചതോടെ നഗരവീഥി ജനസാഗരമായി. പൊലിസും പ്രവര്‍ത്തകരും ചേര്‍ന്ന് റോഡിന്റെ ഒരുഭാഗത്തുകൂടെ വാഹനങ്ങളെ കടത്തിവിട്ടാണ് ഈസമയം ഗതാഗതം നിയന്ത്രിച്ചത്. ഇതിനിടെ പെയ്ത മഴയ്ക്കും പ്രവര്‍ത്തകരുടെ ആവേശത്തെ തണുപ്പിക്കാനായില്ല.
വൈകിട്ട് അഞ്ചരയോടെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നും എന്‍ എന്‍.ഷംസുദ്ദീനും മറ്റുനേതാ ക്കളും മടങ്ങിയെത്തിയതോടെ പ്രവര്‍ത്തകരുടെ ആവേശവും മുദ്രാവാക്യം വിളികളും ഉച്ചസ്ഥാ യിലായി. കുറച്ചുദൂരം ഷംസുദ്ദീനെ പ്രവര്‍ത്തകര്‍ തോളിലേറ്റിയാണ് നടന്നത്. പിന്നീട് അനൗണ് സ്മെന്റ് വാഹനത്തിന് പിറകെ, തുറന്നവാഹനത്തില്‍ നേതാക്കള്‍ക്കൊപ്പം ഷംസുദ്ദീന് യാത്ര തുടര്‍ന്നു. ഡി.ജെയും അകമ്പടിയേകി.ദേശീയപാതയുടെ ഇരുവശത്തുമായി തിങ്ങിക്കൂടിയ സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമടങ്ങുന്ന ജനാവലിയെ അദ്ദേഹം അഭിവാദ്യം ചെയ്തു. രാത്രി ഒമ്പതരയോടെയാണ് വിജയാഹ്ലാദപ്രകടനം കുന്തിപ്പുഴയില്‍ സമാപിച്ചത്.
