പാലക്കാട്: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് മണികണ്ഠന് എന്ന ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഇരയ്ക്ക് നഷ്ടപരിഹാരം നല്കുന്ന കാര്യ ത്തില്‍ ജില്ലാ കലക്ടര്‍ കാലതാമസം കൂടാതെ തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാ ശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ഉത്തരവിട്ടു. പട്ടിക ജാതി-പട്ടികവര്‍ഗ്ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം ഇരയ്ക്ക് നഷ്ടപരിഹാരം അനുവദിക്കുന്ന കാര്യം ജില്ലാ പട്ടികവര്‍ഗ വികസന ഓഫിസര്‍ ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍ കൊണ്ടുവരണം. കലക്ടര്‍ കാലതാമസം കൂടാതെ ജില്ലാതല വിജിലന്‍സ് ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേര്‍ന്ന് തീരുമാനമെടുക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു.
മര്‍ദ്ദനം സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റ പത്രം മണ്ണാര്‍ക്കാട് സ്പെഷ്യല്‍ കോടതിയില്‍ സമര്‍പ്പിച്ച സാഹചര്യത്തില്‍ മനുഷ്യാ വകാശ കമ്മീഷന് (നടപടിക്രമം) റഗുലേഷന് പ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കാ ന് കഴിയില്ലെന്ന് ഉത്തരവില്‍ പറഞ്ഞു. പത്രവാര്ത്തയുടെഅടിസ്ഥാനത്തില് സ്വമേധ യാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. അഗളി ഡി.വൈ.എസ്.പി. റിപ്പോര്‍ട്ട് സമര്പ്പി ച്ചു.
2025 ഡിസംബര്‍ ഒന്നിന് പാലൂര് സ്വദേശി മണികണ്ഠനെന്ന ആദിവാസി യുവാവിനെ കുളപ്പടി സ്വദേശി മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ടില്‍ പറയു ന്നു.എന്നാല്‍ മണികണ്ഠന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്ന ആരോപണം തെളിയിക്കാനായിട്ടില്ല. മണികണ്ഠന്റെ തലയ്ക്ക് സാരമായി പരിക്കേല്‍ക്കുന്ന വിധ ത്തില്‍ അടിച്ചതായി കണ്ടെത്താനായില്ല. മണികണ്ഠന്റെ തലയിലുള്ള രക്തസ്രാവം ഒന്നാം തീയതി സംഭവിച്ചതല്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇത് ഡിസംബര്‍ 9-ന് സംഭവിച്ചതാകാനാണ് സാധ്യത. മണി കണ്ഠന് തലകറങ്ങി നിലത്തുവീണതായും തല നിലത്തടിച്ചതായും ബന്ധു മൊഴി നല്‍കിയിട്ടുണ്ട്.
2026 ഫെബ്രുവരി 14-ന് കുറ്റപത്രം മണ്ണാര്‍ക്കാട് സ്പെഷ്യല്‍ കോടതിയില്‍ സമര്പ്പി ച്ചിട്ടുണ്ട്. ഇരയ്ക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്ന ശുപാര്‍ശ ജില്ലാ കലക്ടര്‍ക്ക് നല്‍കിയതായും അഗളി ഡി.വൈ.എസ്.പി. സിറ്റിംഗില്‍ നേരിട്ട് ഹാജരായി അറിയിച്ചു. ജില്ലാതല വിജിലന്‍സ് ആന്ഡ്് മോണിറ്ററിംഗ് കമ്മറ്റി യോഗത്തില്‍ വിഷയം സമര് പ്പിച്ച് കേസുകളുടെ സീനിയോറിറ്റി അനുസരിച്ച് ജില്ലാ പട്ടികജാതി ഓഫിസില്‍ നിന്നും ഇരകള്‍ക്ക് ആശ്വാസധനം നല്‍കാമെന്ന് ജില്ലാ കലക്ടര്‍ കമ്മീഷനെ അറിയിച്ചു.
